23 September Wednesday

ഇംഗ്ലണ്ട്‌‐പാക്‌ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ : പാകിസ്ഥാന്‌ മോശം തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

അസ്‌ഹർ അലിയെ പുറത്താക്കിയ ആൻഡേഴ്‌സന്റെ ആഹ്ലാദം


സതാംപ്‌ടൺ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ പാകിസ്ഥാന്‌ മോശം തുടക്കം. ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത പാകിസ്ഥാൻ രണ്ട്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 85 റണ്ണെടുത്തു.  മഴ കാരണം കളി മുടങ്ങിയിരിക്കുകയാണ്‌. ആബിദ്‌ ‌അലി അർധ സെഞ്ചുറി (50*) നേടി.

ജയിംസ്‌ ആൻഡേഴ്‌സനാണ്‌ പാകിസ്ഥാന്റെ കുതിപ്പ്‌ തടഞ്ഞത്‌. മൂന്നാം ഓവറിൽ ഓപ്പണർ ഷാൻ മസൂദിനെ (1) വീഴ്‌ത്തി ആൻഡേഴ്‌സൺ ഇംഗ്ലണ്ടിന്‌ നല്ല തുടക്കം നൽകി. ക്യാപ്‌റ്റൻ അസ്‌ഹർ അലിയും (20) വേഗം മടങ്ങി. മൂന്ന്‌ ടെസ്റ്റ്‌ പരമ്പരയിൽ ആദ്യ ടെസ്‌റ്റ്‌ ഇംഗ്ലണ്ട്‌ മൂന്ന്‌ വിക്കറ്റിന്‌ ജയിച്ചിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top