12 December Thursday

സൂപ്പർ കപ്പിനായി ചെൽസി x ലിവർപൂൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019


ഇസ്‌താംബുൾ
യുവേഫ സൂപ്പർ കപ്പിനായി ഇംഗ്ലീഷ്‌ ക്ലബ്ബുകളുടെ പോരാട്ടം. ചാമ്പ്യൻസ്‌ ലീഗ്‌–-യൂറോപ്പ ലീഗ്‌ ജേതാക്കൾ ഏറ്റുമുട്ടുന്ന പോരിൽ ലിവർപൂളും ചെൽസിയും ഇസ്‌താംബുളിലെ ബെസിക്‌താസ്‌ പാർക്‌ സ്‌റ്റേഡിയത്തിൽ നേർക്കുനേർ. ഇന്നു രാത്രി 12.30നാണ്‌ മത്സരം. ആറാം തവണയാണ്‌ ലിവർപൂൾ സൂപ്പർ കപ്പ്‌ തേടിയിറങ്ങുന്നത്‌. മൂന്ന്‌ തവണ ജേതാക്കളായി. ചെൽസിക്ക്‌ നാലാമത്തെ സൂപ്പർ കപ്പ്‌ ഫൈനലാണ്‌. ഒരു തവണ മാത്രമാണ്‌ കപ്പിൽ മുത്തമിടാൻ കഴിഞ്ഞിട്ടുള്ളു.

ആദ്യമായാണ്‌ ഇംഗ്ലീഷ്‌ ടീമുകൾ സൂപ്പർ കപ്പിനായി മുഖാമുഖമെത്തുന്നത്‌. ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനലിൽ ടോട്ടനം ഹോട്‌സ്‌പറിനെ രണ്ട്‌ ഗോളുകൾക്ക്‌ കീഴടക്കിയാണ്‌ യുർഗൻ ക്ലോപിന്റെ ലിവർപൂൾ സൂപ്പർ കപ്പിനുള്ള ടിക്കറ്റെടുത്തത്‌. യൂറോപ്പ ലീഗ്‌ കിരീടപ്പോരിൽ അഴ്‌സണലിനെ 4–-1ന്‌ തോൽപ്പിച്ചാണ്‌ ചെൽസിയുടെ വരവ്‌. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ നാല്‌ ഗോളുകൾക്ക്‌ മാഞ്ചസ്റ്റർ യുണൈറ്റഡിനോട്‌ തോറ്റതിന്റെ ക്ഷീണവുമായാണ്‌ ഫ്രാങ്ക്‌ ലംപാർഡിന്റെ കീഴിൽ ചെൽസിയെത്തുന്നത്‌. ‌ലിവർപൂളാകട്ടെ കമ്യൂണിറ്റി ഷീൽഡിനായുള്ള അങ്കത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട്‌ ഷൂട്ടൗട്ടിൽ കീഴടങ്ങി. ലീഗിൽ നോർവിച്ച്‌ സിറ്റിക്കെതിരെ മികച്ച ജയം കുറിക്കാനായി. പരിക്കേറ്റ ഗോൾ കീപ്പർ അലിസൺ ഇന്ന്‌ ലിവർപൂൾ നിരയിലുണ്ടാകില്ല.യൂറോപ്യൻ കിരീടവുമായി സീസണിൽ ഗംഭീര തുടക്കമാണ്‌ ഇരുടീമുകളുടെയും ലക്ഷ്യം.


പ്രധാന വാർത്തകൾ
 Top