26 January Wednesday

ഇന്ററിന്‌ സൂപ്പർ കപ്പ്‌; അധികസമയത്ത്‌ സാഞ്ചെസ്‌ വിജയഗോൾ കുറിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022


സാൻ സിറോ
അധികസമയത്തെ അന്ത്യനിമിഷത്തിൽ അലെക്‌സിസ്‌ സാഞ്ചെസ്‌ ഇന്റർ മിലാനായി അവതരിച്ചു. ഈ മുന്നേറ്റക്കാരന്റെ ഗോളിൽ ഇന്റർ യുവന്റസിനെ 2–-1ന്‌ വീഴ്‌ത്തി ഇറ്റാലിയൻ സൂപ്പർ കപ്പ്‌ സ്വന്തമാക്കി. കളി ഷൂട്ടൗട്ടിലേക്ക്‌ നീങ്ങവേയാണ്‌ സാഞ്ചെസിന്റെ ഗോൾ എത്തിയത്‌.

2010നുശേഷം ഇന്ററിന്റെ ആദ്യ സൂപ്പർ കപ്പാണിത്‌. വെസ്റ്റൺ മക്‌കീനിയിലൂടെ യുവന്റസാണ്‌ കളിയിൽ മുന്നിലെത്തിയത്‌. പിന്നാലെ പെനൽറ്റിയിലൂടെ ലൗതാരോ മാർടിനെസ്‌ ഇന്ററിനെ ഒപ്പമെത്തിച്ചു. നിശ്ചിതസമയത്ത്‌ ഇരുടീമുകളും തുല്യത പാലിച്ചതോടെയാണ്‌ കളി അധികസമയത്തേക്ക്‌ നീണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top