26 January Wednesday

കൗമാര ലോകകപ്പിന്‌ ഇന്ന്‌ തുടക്കം ; ആദ്യ കളി വിൻഡീസ്–ഓസീസ്

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022


ആന്റിഗ്വ
അണ്ടർ 19 ഏകദിന ലോകകപ്പ്‌ ക്രിക്കറ്റിന്റെ 14–-ാംപതിപ്പിന്‌ ഇന്ന്‌ തുടക്കം. ആദ്യകളിയിൽ ആതിഥേയരായ വെസ്റ്റിൻഡീസ്‌ ഓസ്‌ട്രേലിയയെ നേരിടും. മറ്റൊരു മത്സരത്തിൽ ശ്രീലങ്ക സ്‌കോട്‌ലൻഡിനെയും നേരിടും. വൈകിട്ട്‌ ആറരയ്‌ക്കാണ്‌ കളി. സ്റ്റാർ സ്‌പോർട്‌സിൽ കാണാം. നിലവിലെ റണ്ണറപ്പും നാലുവട്ടം ചാമ്പ്യൻമാരുമായ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയെ നേരിടും. 

ആകെ 16 ടീമുകളാണ്‌. നാല്‌ ടീമുകൾ ഉൾപ്പെടുന്ന നാല്‌ ഗ്രൂപ്പുകൾ. ആകെ 48 മത്സരങ്ങൾ. 10 വേദികൾ. ഫൈബ്രുവരി അഞ്ചിനാണ്‌ ഫൈനൽ. ബംഗ്ലാദേശാണ്‌ നിലവിലെ ജേതാക്കൾ.

ഗ്രൂപ്പുകൾ
എ: ബംഗ്ലാദേശ്‌, ഇംഗ്ലണ്ട്‌, ക്യാനഡ, യുഎഇ.
ബി: ഇന്ത്യ, അയർലൻഡ്‌, ദക്ഷിണാഫ്രിക്ക, ഉഗാൻഡ.
സി: അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, *പാപുവ ന്യൂ ഗിനിയ, സിംബാബ്‌വെ.
ഡി: ഓസ്‌ട്രേലിയ, സ്‌കോട്‌ലൻഡ്‌, ശ്രീലങ്ക, വെസ്റ്റിൻഡീസ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top