16 August Sunday
ദേശീയ സ്‌കൂൾ മീറ്റ്‌

തണുപ്പിൽ കേരളം വിറയ‌്ക്കുന്നു

സ‌്പോർട‌്സ‌് ലേഖകൻUpdated: Friday Dec 13, 2019

ആൺകുട്ടികളുടെ നടത്തമത്സരത്തിനിടെ പെയ‌്ത മഴയിൽ ഒഫീഷ്യലുകൾ ‘കസേരക്കുട’ ചൂടിയപ്പോൾ. തണുത്ത കാറ്റും കണ്ണ‌് മൂടുന്ന മഞ്ഞും അതിജീവിച്ചാണ‌് അത‌്‌ലീറ്റുകൾ മത്സരം പൂർത്തിയാക്കിയത‌്



സംഗ്രൂർ
മഞ്ഞും മഴയും തണുത്ത കാറ്റും കേരളത്തെ വലയ‌്ക്കുന്നു. കാലാവസ്ഥ ഇന്നലത്തോടെ മാറി. പകൽ സൂര്യനെ കാണാനേയില്ല. ഇടയ്‌ക്കിടെ മഴ. വിടാതെ തണുത്ത കാറ്റ‌്. താപനില പകൽ 17 ഡിഗ്രിയായിരുന്നത‌് വൈകിട്ടോടെ പത്തിലെത്തി.

ഇന്നലെ രാവിലെയും വൈകിട്ടും മഴ പെയ‌്തു. കേരളം പഞ്ചാബിലെത്തിയശേഷം സഹിക്കാനാകാത്ത തണുപ്പ‌് ആദ്യമാണ‌്. താരങ്ങളുടെ പ്രകടനത്തെ തണുപ്പ‌് ബാധിച്ചു. സംസ്ഥാന മീറ്റിലെ പ്രകടനത്തിന്റെ അടുത്തെങ്ങും എത്താനായില്ല. കാലുകൾ മരവിച്ച അവസ്ഥയാണെന്ന‌് താരങ്ങൾ പറഞ്ഞു. വ്യായാമം ചെയ‌്തിട്ടും ശരീരം ചൂടാകാത്ത അവസ്ഥ. ശ്വാസമെടുക്കാനും പ്രയാസം.

തണുത്ത കാലാവസ്ഥ കേരളത്തിന്റെ ഓവറോൾ സ്വപ‌്നത്തെ തകിടംമറിക്കുമെന്ന ആശങ്കയുണ്ട‌്. മെഡൽ പ്രതീക്ഷിച്ച പല ഇനങ്ങളിലും താരങ്ങളുടെ പ്രകടനം മോശമായി. ആൺകുട്ടികളുടെ 400 മീറ്ററിൽ ആർ ഹരിശങ്കർ എട്ടാമതായി. 5000 മീറ്റർ നടത്തത്തിൽ കെ എം മുഹമ്മദ‌് അഫ‌്സാനും യു മിഥുൻ കൃഷ‌്ണയും പിന്തള്ളപ്പെട്ടു. ഹൈജമ്പിൽ കെ എസ‌് ഷാൽബിൻ പതിമൂന്നാമതായപ്പോൾ ആർബിൻ കെ സാബു ഏഴാമതായി. പെൺകുട്ടികളുടെ ഡിസ‌്കസ‌്ത്രോയിൽ സി ആർ രാഹിലയ്‌ക്ക‌് പതിനെട്ടാം സ്ഥാനമാണ‌്. പി എ അതുല്യക്ക‌് ഏഴാംസ്ഥാനം. ഷോട്‌പുട്ടിൽ കെസിയ മറിയം ബെന്നി  പതിനൊന്നാമതായി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top