19 January Sunday
പിഎസ്‌ജിക്കും സിറ്റിക്കും തകർപ്പൻ ജയം

ചാമ്പ്യൻസ്‌ ലീഗ്‌ : അത്‌ലറ്റികോ കടന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019

പിഎസ്‌ജിക്കായി ഗോൾ നേടിയ നെയ്‌മറും എംബാപ്പെയും ആഹ്ലാദത്തിൽ


മാഡ്രിഡ്‌
അത്‌ലറ്റികോ മാഡ്രിഡ്‌ ചാമ്പ്യൻസ്‌ ലീഗ്‌ പ്രീ ക്വാർട്ടറിൽ ഇടംപിടിച്ചു. ജയം അനിവാര്യമായ  മത്സരത്തിൽ ലോകൊമോടീവ്‌ മോസ്‌കോയെ രണ്ട്‌ ഗോളിന്‌ കീഴടക്കിയാണ്‌ അത്‌ലറ്റികോ ഗ്രൂപ്പ്‌ ഡിയിൽ രണ്ടാംസ്ഥാനക്കാരായി അവസാന പതിനാറ്‌ ഉറപ്പിച്ചത്‌. ബയേൺ മ്യൂണിക്കിനോട്‌ 1–-3ന്‌ തോറ്റെങ്കിലും ടോട്ടനം ഹോട്‌സ്‌പറും പ്രീ ക്വാർട്ടറിൽ എത്തി. നേരത്തേ പ്രീ ക്വാർട്ടർ ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും പിഎസ്‌ജിയും യുവന്റസും ജയത്തോടെ ഗ്രൂപ്പ്‌ മത്സരങ്ങൾ അവസാനിപ്പിച്ചു. തിങ്കളാഴ്‌ചയാണ്‌ പ്രീ ക്വാർട്ടർ മത്സരങ്ങൾക്കുള്ള നറുക്കെടുപ്പ്‌.

ജോയോ ഫെലിക്‌സിന്റെയും ഫെലിപെയുടെയും ഗോളുകളിലാണ്‌ അത്‌ലറ്റികോ മോസ്‌കോയെ വീഴ്‌ത്തിയത്‌. ബയേർ ലെവർകൂസൻ യുവന്റസിനോട്‌ രണ്ട്‌ ഗോളുകൾക്ക്‌ തോറ്റതും അത്‌ലറ്റികോയ്‌ക്ക്‌ ഗുണമായി. ഗബ്രിയേൽ ജെസ്യൂസിന്റെ ഹാട്രിക്കാണ്‌ ഡൈനാമോ സാഗ്രെബിനെതിരെ അനായാസ ജയം സിറ്റിക്ക്‌ സമ്മാനിച്ചത്‌ (4–-1). സി ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായി അറ്റ്‌ലാന്റയും പ്രീ ക്വാർട്ടറിലെത്തി.

ക്ലബ്‌ ബ്രുജിനെ 3–-1ന്‌ റയലും പിഎസ്‌ജി ഗലറ്റസാറിയെ അഞ്ച്‌ ഗോളുകൾക്കും തകർത്തു. പിഎസ്‌ജിക്കായി നെയ്‌മർ, കിലിയൻ എംബാപ്പെ, എഡിൻസൺ കവാനി, മൗറോ ഇക്കാർഡി, പാബ്ലോ സറാബിയ എന്നിവർ ഗോളടിച്ചു.


പ്രധാന വാർത്തകൾ
 Top