23 September Wednesday

ബാഴ്‌സലോണ താരത്തിന്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


നൗകാമ്പ്‌
സ്‌പാനിഷ്‌ ഫുട്‌ബോൾ ക്ലബ്ബ്‌ ബാഴ്‌സലോണ താരത്തിന്‌ കോവിഡ്‌. പുതിയ സീസണിന്‌ മുന്നോടിയായുള്ള പരിശീലനത്തിന്‌ എത്തിയ കളിക്കാരനാണ്‌ രോഗം കണ്ടെത്തിയത്‌. വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ജൂനിയർ കളിക്കാരനാണെന്നാണ്‌ സൂചന.

ബാഴ്‌സയിലെ സീനിയർ താരങ്ങളുമായി രോഗബാധിതന്‌ സമ്പർക്കമില്ലെന്ന്‌ ഉറപ്പിച്ചിട്ടുണ്ട്‌. ചാമ്പ്യൻസ്‌ ലീഗ്‌ ക്വാർട്ടറിനായി ടീം പോർച്ചുഗലിലേക്ക്‌ ഇന്ന്‌ പുറപ്പെടും.

സ്‌പെയ്‌നിലെ അത്‌ലറ്റികോ മാഡ്രിഡ്‌, വലെൻസിയ ടീമുകളിലെ കളിക്കാർക്കും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top