27 June Thursday
കിവീസ്‌, പാകിസ്ഥാൻ ടീമുകളുമായി കളിക്കില്ല

ധവാന‌് പരിക്ക‌്, മൂന്നാഴ്‌ച പുറത്ത്‌; ഇന്ത്യക്ക‌് ആശങ്ക

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ വിരലിന്‌ പരിക്കേറ്റശേഷം aധവാൻ ചികിത്സ തേടുന്നു


ഓവൽ
ലോകകപ്പിൽ തുടർജയങ്ങളുമായി കുതിക്കുന്ന ഇന്ത്യക്ക‌് പരിക്കിന്റെ രൂപത്തിൽ തിരിച്ചടി. ഓസ‌്ട്രേലിയക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി കസറിയ ശിഖർ ധവാന‌് പരിക്കേറ്റതാണ‌് ഇന്ത്യൻ ടീമിനെ ആശങ്കയിലാക്കിയത‌്. ഓസീസുമായുള്ള കളിക്കിടെ ഇടതുകൈവിരലിന‌് പരിക്കേറ്റ ഈ ഓപ്പണർ അടുത്ത രണ്ട‌് മത്സരങ്ങളിൽ കളിക്കില്ലെന്ന‌് ഉറപ്പായി. മൂന്നാഴ‌്ചയാണ‌് വിശ്രമം നിർദേശിച്ചിട്ടുള്ളത‌്.

നാളെ ന്യൂസിലൻഡുമായാണ‌് ഇന്ത്യയുടെ അടുത്ത മത്സരം. 16ന‌് പാകിസ്ഥാനുമായി കളിക്കും. ശേഷം 22ന‌ാണ‌് കളി. അഫ‌്ഗാനിസ്ഥാനാണ‌് എതിരാളി. ന്യൂസിലൻഡ‌്, പാകിസ്ഥാൻ ടീമുകൾക്കെതിരെ ധവാൻ കളിക്കില്ല. അഫ‌്ഗാനുമായുള്ള കളിക്കുമുമ്പ‌് 11 ദിവസം വിശ്രമമാണ‌് കിട്ടുക. ഇതിനിടയിൽ സുഖംപ്രാപിച്ചാൽ ഈ ഇടംകൈയൻ തിരിച്ചെത്തിയേക്കും. ഗുരുതരമാണെങ്കിൽ പകരക്കാരെ കണ്ടെത്തേണ്ടിവരും. ലീഗ‌് മത്സരങ്ങളിൽ വിശ്രമം നൽകി സെമിയിൽ കളിപ്പിക്കാനുള്ള നീക്കവും ബിസിസിഐ നടത്തുന്നുണ്ട‌്.
ഓസീസുമായുള്ള കളിയിൽ ഇന്നിങ‌്സിന്റെ തുടക്കത്തിലാണ‌് കമ്മിൻസിന്റെ പന്ത‌് ധവാന്റെ വിരലിൽ കൊണ്ടത‌്. ബൗൺസർ പ്രതിരോധിക്കാനുള്ള ശ്രമത്തിൽ പന്ത‌് പെരുവിരലിൽ പതിച്ചു. വേദന സഹിച്ചാണ‌് ധവാൻ കളി തുടർന്നത‌്. ഇന്നിങ‌്സ‌് പുരോഗമിക്കവെ അനായാസം കളിക്കാൻ ഈ ഇടംകൈയന‌് കഴിഞ്ഞു. എന്നാൽ ഫീൽഡിങ‌് സമയത്ത‌് കളത്തിലിറങ്ങിയില്ല. രവീന്ദ്ര ജഡേജയാണ‌് പകരമിറങ്ങിയത‌്.

ഐസിസി ടൂർണമെന്റുകളിൽ ധവാന്റേത‌് മിന്നുന്ന പ്രകടനമായിരുന്നു.ലോകകപ്പിലും ചാമ്പ്യൻസ‌് ട്രോഫിയിലുമായി 20 മത്സരങ്ങളിൽ 1238 റണ്ണെടുത്തു. ആറ‌് സെഞ്ചുറികളും നാല‌് അരസെഞ്ചുറികളും. 65.15 ആണ‌് ബാറ്റിങ‌് ശരാശരി. ലോകകപ്പിൽ 10 മത്സരങ്ങളാണ‌് ക‌ളിച്ചത‌്. 53.7 ബാറ്റിങ‌് ശരാശരിയിൽ 537 റണ്ണെടുത്തു. ഇംഗ്ലണ്ടിലും മികച്ച റെക്കേ‌ാഡാണ‌് ധവാനുള്ളത‌്.

ധവാന്റെ പിന്മാറ്റം ഓപ്പണിങ‌് പങ്കാളി രോഹിത‌് ശർമയെയും ബാധിക്കും. സമീപകാലത്ത‌് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ‌് നിരയാണ‌് ധവാനും രോഹിതും. 103 മത്സരങ്ങളിൽ 4681 റണ്ണാണ‌് ഈ സഖ്യം നേടിയത‌്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന നാലാമത്തെ ഓപ്പണിങ‌് കൂട്ടുകെട്ടാണിത‌്. ധവാൻ പിന്മാറുന്നതോടെ ഓപ്പണറായി ലോകേഷ‌് രാഹുൽ എത്തും. ലോകകപ്പിലെ ആദ്യ കളിയിൽ രാഹുൽ നാലാം നമ്പറിലാണ‌് ഇറങ്ങിയത‌്. ഓസീസിനെതിരെ ആറാമതായും ഇറങ്ങി.

രാഹുൽ ഓപ്പണറാകുമ്പോൾ വിജയ‌് ശങ്കർ, ദിനേശ‌് കാർത്തി‌ക‌് എന്നിവരിലൊരാൾക്ക‌് നാലാം നമ്പറിൽ ഇടംകിട്ടും. കാർത്തികിനാണ്‌ കൂടുതൽ സാധ്യത.

പകരക്കാരൻ പന്ത‌്?
ലണ്ടൻ
മൂന്നാഴ‌്ചയാണ‌് ശിഖർ ധവാന‌് വിശ്രമം വേണ്ടിവരിക. തൽക്കാലം പകരക്കാരെ പരിഗണിക്കേണ്ടന്നാണ്‌ ബിസിസിഐയുടെ തീരുമാനം.  പകരക്കാരുടെ പട്ടികയിൽ ഋഷഭ‌് പന്ത‌്, അമ്പാട്ടി റായുഡു എന്നിവരാണുള്ളത‌്.ധവാന്‌ കളിക്കാനായില്ലെങ്കിൽ പന്തിനെ പരിഗണിക്കണമെന്ന‌ാണ‌് സുനിൽ ഗാവസ‌്കർ ഉൾപ്പെടെയുള്ള മുൻ താരങ്ങളുടെ അഭിപ്രായം.
ഓൾറൗണ്ടർ അക‌്സർ പട്ടേലും പകരക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇവരെക്കൂടാതെ ശ്രേയസ‌് അയ്യരും പരിഗണനാപട്ടികയിലുണ്ട‌്. ശ്രേയസ‌് ഇന്ത്യൻ എ ടീമിനൊപ്പം ഇംഗ്ലണ്ടിലുണ്ട‌്.

ഇരുപത്തൊന്നുകാരനായ പന്തിന‌ു തന്നെയാണ‌് കൂടുതൽ സാധ്യത. അവസാനംവരെ പന്ത‌് ലോകകപ്പ‌് ടീമിൽ ഇടംനേടുമെന്ന‌ അഭ്യൂഹങ്ങ‌ളുണ്ടായിരുന്നു. പരിചയസമ്പത്തിന്റെ പേരിൽ ദിനേശ‌് കാർത്തിക്കിനെയാണ‌് അന്ന‌് പരിഗണിച്ചത‌്.


പ്രധാന വാർത്തകൾ
 Top