29 May Friday

ഇലിസിച്ചിന്‌ 4 ഗോൾ; അറ്റ്‌ലാന്റ ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 12, 2020


വലെൻസിയ
നാല്‌ ഗോളടിച്ച്‌ മുപ്പത്തിരണ്ടുകാരൻ ജോസിപ്‌ ഇലിസിച്ച്‌ അറ്റ്‌ലാന്റയെ നയിച്ചു. ഈ സ്ലോവേനിയക്കാരന്റെ മികവിൽ വലെൻസിയയെ 4–-3ന്‌ കീഴടക്കി അറ്റ്‌ലാന്റ ചാമ്പ്യൻസ്‌ ലീഗ്‌ ക്വാർട്ടറിൽ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി 8–-4നാണ്‌ ജയം. അറ്റ്‌ലാന്റയുടെ കന്നി ക്വാർട്ടറാണിത്‌. ആദ്യപാദം 4–-1ന്‌ അറ്റ്‌ലാന്റ നേടിയിരുന്നു. ലീഗിൽ എതിർതട്ടകത്തിൽ നാല്‌ ഗോളടിക്കുന്ന പ്രായം കൂടിയ കളിക്കാരനെന്ന നേട്ടവും ഇലിസിച്ച്‌ സ്വന്തമാക്കി.


പ്രധാന വാർത്തകൾ
 Top