25 May Monday

പത്താൻ ജയമൊരുക്കി

വെബ് ഡെസ്‌ക്‌Updated: Thursday Mar 12, 2020


മുംബൈ
ഇർഫാൻ പത്താന്റെ വെടിക്കെട്ട്‌ ബാറ്റിങ്‌ ഇന്ത്യൻ ലെജൻഡ്‌സിനെ രണ്ടാം ജയത്തിലേക്ക്‌ നയിച്ചു. ലോക റോഡ്‌ സുരക്ഷാ ബോധവൽക്കരണ ട്വന്റി–-20 ക്രിക്കറ്റ്‌ പരമ്പരയിൽ ശ്രീലങ്കൻ ലെജൻഡ്‌സിനെ അഞ്ച്‌ വിക്കറ്റിനാണ്‌ ഇന്ത്യ തോൽപ്പിച്ചത്‌. 31 ‌പന്തിൽ പുറത്താകാതെ 57 റണ്ണടിച്ച പത്താനാണ്‌ ഇന്ത്യക്ക്‌ ജയം സമ്മാനിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്ക എട്ടിന്‌ 138 റണ്ണെടുത്തു.

മറുപടി ബാറ്റിങ്ങിൽ സച്ചിൻ ടെൻഡുൽക്കർ (0), വിരേന്ദർ സെവാഗ്‌ (3), യുവരാജ്‌സിങ്‌ (1) എന്നിവരെ വേഗം നഷ്ടമായ ഇന്ത്യയെ മുഹമ്മദ്‌ കൈഫും (46) പത്താനും ചേർന്ന്‌ നയിച്ചു. മൂന്ന്‌ സിക്‌സറും ആറ്‌ ബൗണ്ടറിയും ഉൾപ്പെട്ടതാണ്‌ പത്താന്റെ ഇന്നിങ്‌സ്‌.
 


പ്രധാന വാർത്തകൾ
 Top