26 April Friday

ബാഴ്സയെ ടെർ സ‌്റ്റെയ‌്ഗൻ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019


മാഡ്രിഡ‌്
സ‌്പാനിഷ‌് ലീഗിൽ അത‌്‌ലറ്റികോ ബിൽബാവോയോട‌് ബാഴ‌്സലോണ സമനിലയുമായി രക്ഷപ്പെട്ടു (0–-0). ലയണൽ മെസി തിരിച്ചെത്തിയിട്ടും ബാഴ‌്സയ‌്ക്ക‌് ഗോളടിക്കാനായില്ല. തുടർച്ചയായ മൂന്നാം കളിയിലാണ‌് ബാഴ‌്സ സമനിലയിൽ കുരുങ്ങുന്നത‌്. ലീഗിൽ രണ്ടാമതുള്ള റയൽ മാഡ്രിഡിനെക്കാൾ ആറ‌് പോയിന്റ‌് മുന്നിലാണ‌് ബാഴ‌്സ.

ബിൽബാവോയ‌്ക്കെതിരെ ഗോൾ കീപ്പർ മാർക‌് ആന്ദ്രേ ടെർ സ‌്റ്റെയ‌്ഗന്റെ മികച്ച പ്രകടനമാണ‌് ബാഴ‌്സയെ തോൽവിയിൽനിന്ന‌് രക്ഷിച്ചത‌്. ഗോളെന്നുറച്ച ബിൽബാവോയുടെ നിരവധി നീക്കങ്ങൾ ടെർ സ‌്റ്റെയ‌്ഗൻ തട്ടിയകറ്റി.
 


പ്രധാന വാർത്തകൾ
 Top