17 September Tuesday

ടെസ്‌റ്റ്‌ ഓപ്പണർ: രോഹിതിന്‌ സാധ്യതയേറുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019


ന്യൂഡൽഹി
ടെസ്‌റ്റിൽ രോഹിത്‌ ശർമയെ ഓപ്പണറാക്കുന്ന കാര്യം പരിഗണനയിലാണെന്ന്‌ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം മുഖ്യ സെലക്ടർ എം എസ്‌ കെ പ്രസാദ്‌. നിലവിലെ ഓപ്പണർ ലോകേഷ്‌ രാഹുലിന്റെ മോശം പ്രകടനമാണ്‌ സെലക്ടർമാരെ മാറ്റിച്ചിന്തിപ്പിക്കുന്നത്‌.

വെസ്‌റ്റിൻഡീസിനെതിരായ ടെസ്‌റ്റ്‌ പരമ്പരയിൽ 44, 38, 13, 6 എന്നിങ്ങനെയാണ്‌ രാഹുലിന്റെ സ്‌കോർ. നല്ല തുടക്കം കിട്ടിയിട്ടും വലിയ സ്‌കോറിലേക്കെത്തിക്കാൻ രാഹുലിന്‌ കഴിയുന്നില്ല. കഴിഞ്ഞ 12 ഇന്നിങ്‌സുകളിൽ രാഹുലിന്‌ 50ന്‌ മുകളിൽ റണ്ണടിക്കാനായിട്ടില്ല.

വിൻഡീസ്‌ പരമ്പരയ്‌ക്കുശേഷം  സമിതി യോഗം ചേർന്നിട്ടില്ല. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയാണ്‌ അടുത്തത്‌. ‘‘രോഹിതിനെ ഓപ്പണറാക്കുന്ന വിഷയം പരിഗണനയിലാണ്‌. ഇക്കാര്യത്തിൽ ചർച്ചയുണ്ടാകും. രാഹുൽ കഴിവുള്ള കളിക്കാരനാണ്‌. പക്ഷേ, ഇപ്പോൾ ടെസ്‌റ്റിൽ അത്ര മികവിലല്ല. മികച്ചപ്രകടനത്തിലേക്ക്‌ തിരിച്ചുവരാൻ അവസരമൊരുക്കും–- പ്രസാദ്‌ വ്യക്തമാക്കി.

രോഹിതിനെ ടെസ്‌റ്റിൽ ഓപ്പണറാക്കണമെന്ന്‌ മുൻ ക്യാപ്‌റ്റൻ സൗരവ്‌ ഗാംഗുലി ആവശ്യപ്പെട്ടിരുന്നു. അനിൽ കുംബ്ലെയ്‌ക്ക്‌ വ്യത്യസ്‌ത അഭിപ്രായമായിരുന്നു.


പ്രധാന വാർത്തകൾ
 Top