26 September Saturday

അത്‌ലറ്റികോ മാഡ്രിഡ് ക്യാമ്പിൽ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


മാഡ്രിഡ്‌
ചാമ്പ്യൻസ്‌ ലീഗ്‌ ക്വാർട്ടർ ഫൈനലിന് ഇറങ്ങുംമുമ്പേ അത്‌ലറ്റികോ മാഡ്രിഡിന്‌ തിരിച്ചടി. ടീമിലെ രണ്ടുപേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ആർക്കാണ്‌ രോഗമെന്ന്‌ പുറത്തുവിട്ടിട്ടില്ല. ചാമ്പ്യൻസ്‌ ലീഗ്‌ മത്സരത്തിനായി ലിസ്‌ബണിലേക്ക്‌ പുറപ്പെടുംമുമ്പ്‌ നടത്തിയ പരിശോധനയിലാണ്‌ കോവിഡ്‌ കണ്ടെത്തിയത്‌. വ്യാഴാഴ്‌ച ആർബി ലെയ്‌പ്‌സിഗുമായാണ്‌ അത്‌ലറ്റികോയുടെ ക്വാർട്ടർ പോരാട്ടം.

ഇന്ത്യൻ ഹോക്കി ടീമിലെ രണ്ട്‌ താരങ്ങൾക്കുകൂടി കോവിഡ്‌
ഇന്ത്യൻ ഹോക്കി ടീമിലെ രണ്ട്‌ കളിക്കാർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. മുന്നേറ്റക്കാരൻ മൻദീപ്‌ സിങ്‌, ഗോൾകീപ്പർ കൃഷാൻ ബഹദൂർ എന്നിവർക്കാണ്‌ പുതുതായി രോഗം ഉറപ്പിച്ചത്‌. ഇതോടെ ടീമിൽ കോവിഡ്‌ കണ്ടെത്തിയ കളിക്കാരുടെ എണ്ണം ആറായി. ബംഗളൂരു സായ്‌ കേന്ദ്രത്തിൽ ദേശീയ ക്യാമ്പ്‌ പുനരാരംഭിക്കുമ്പോൾ നടത്തിയ പരിശോധനയിലാണ്‌ കളിക്കാർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top