23 January Wednesday

എഎഫ‌്സി ഏഷ്യൻ കപ്പ്‌ : തായ‌്‌ലൻഡിന‌് ജയം

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

ബഹ്‌റൈനെതിരായ ഗോൾനേട്ടം ആഘോഷിക്കുന്ന തായ്‌‌ലൻഡ്‌ കളിക്കാർ


അബുദാബി
പരിശീലകനെ മാറ്റി ഇറങ്ങിയ തായ‌്‌ലൻഡിന‌് എഎഫ‌്സി ഏഷ്യൻ കപ്പിൽ ആദ്യജയം. ഗ്രൂപ്പ‌് എയിലെ രണ്ടാം മത്സരത്തിൽ തായ‌്‌ലൻഡ‌് ബഹ‌്റൈനെ ഒരു ഗോളിന‌് തോൽപ്പിച്ചു. ചനതിപ‌് സൊങ‌്ക്രാസിൻ തായ‌്‌ലൻഡിനായി ഗോളടിച്ചു. ആദ്യ കളിയിൽ ഇന്ത്യയോട‌് തോറ്റതിനുശേഷം തായ‌്‌ലൻഡ‌് പരിശീലകൻ മിലോവൻ റെയവാച്ചിനെ പുറത്താക്കിയിരുന്നു. സഹപരിശീലകനായ സിറിസാ‌ക‌് യോദ്യാർഥായിക്കാ‌ണ‌് പകരം ചുമതല.

അഞ്ച‌് മാറ്റങ്ങൾ വരുത്തിയാണ‌് സിറിസാക‌് തായ‌്‌ലൻഡ‌് ടീമിനെ ബഹ‌്റൈനെതിരെ ഇറക്കിയത‌്. ബഹ‌്റൈനായിരുന്നു കളിയിൽ മേധാവിത്തം. ഫിനിഷിങ്ങിലെ പോരായ‌്മ വിനയായി. രണ്ടാംപകുതിയിൽ തായ‌്‌ലൻഡ‌് മുന്നിലെത്തി. ട്രിസ‌്റ്റൻ ഡോയുടെ ക്രോസ‌് ബഹ‌്റൈൻ പ്രതിരോധക്കാരൻ അഹമ്മദ‌് അലി ജുമയുടെ ദേഹത്ത‌് തട്ടിത്തെറിച്ചു. പന്ത‌് ചനതിപിന‌് കിട്ടി. അനായാസം താ‌യ‌്‌ലൻഡ‌് മുന്നേറ്റക്കാരൻ ലക്ഷ്യം കണ്ടു.
ഗ്രൂപ്പ‌് ഇയിൽ ഖത്തർ രണ്ട‌് ഗോളിന‌് ലെബനനെ തോൽപ്പിച്ചു.

ഇന്ന‌് ഗ്രൂപ്പ‌് ബിയിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ‌്ട്രേലിയ പലസ‌്തീനെ നേരിടും. ആദ്യ കളിയിൽ ജോർദാനോട‌് അപ്രതീക്ഷിത തോൽവി വഴങ്ങിയ ഓസ‌്ട്രേലിയക്ക‌് ഇന്ന‌് നിർണായകമാണ‌്. സിറയയെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ച ജോർദാൻ രണ്ടാം റൗണ്ട്‌ ഉറപ്പാക്കി.


പ്രധാന വാർത്തകൾ
 Top