20 September Friday

റഷീദ്‌ കുറിച്ചു; അഫ്‌ഗാൻ ചരിത്രം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

അഫ്‌ഗാന്റെ ജയം ആഘോഷിക്കുന്ന റഷീദ്‌ ഖാനും അഫ്‌സർ സസായിയും


ചിറ്റഗോങ്‌
മഴയ്‌ക്കും കഴിഞ്ഞില്ല റഷീദ്‌ ഖാന്റെ അഫ്‌ഗാനിസ്ഥാനെ തടയാൻ. ബംഗ്ലാദേശിനെതിരായ ഏക ടെസ്‌റ്റിൽ 224 റണ്ണിന്റെ ഉശിരൻ ജയംകുറിച്ച്‌ അഫ്‌ഗാൻ ഞെട്ടിച്ചു. രണ്ട്‌ ഇന്നിങ്‌സുകളിലുമായി 11 വിക്കറ്റെടുത്ത ക്യാപ്‌റ്റൻ റഷീദായിരുന്നു അഫ്‌ഗാൻ ജയത്തിന്‌ ചുക്കാൻ പിടിച്ചത്‌. മൂന്നാം ടെസ്‌റ്റ്‌ മാത്രമാണ്‌ അഫ്‌ഗാന്റേത്‌. അതിൽ രണ്ട്‌ ജയം.

മഴകാരണം വൈകുന്നേരം മാത്രമാണ്‌ കളി നടന്നത്‌. 18.3 ഓവർ അമ്പയർമാർ അനുവദിച്ചുകൊടുത്തു. അത്രയും വേണ്ടിവന്നില്ല റഷീദിനും സംഘത്തിനും. വീര്യത്തോടെ പന്തെറിഞ്ഞ അഫ്‌ഗാൻ ബംഗ്ലാദേശിനെ രണ്ടാം ഇന്നിങ്‌സിൽ 173ന്‌ ചുരുട്ടിക്കെട്ടി. സ്‌കോർ: അഫ്‌ഗാനിസ്ഥാൻ 342, 260; ബംഗ്ലാദേശ്‌ 205, 173.

ആറിന്‌ 136 റണ്ണെന്ന നിലയിലാണ്‌ ബംഗ്ലാദേശ്‌ അവസാന ദിനം കളി തുടങ്ങിയത്‌. ഷാക്കിബ്‌ അൽ ഹസനെ (44) ആദ്യംതന്നെ നഷ്ടമായ അവർക്ക്‌ പിന്നെ തിരിച്ചുവരാനായില്ല. രണ്ടാം ഇന്നിങ്‌സിൽ റഷീദ്‌ ആറ്‌ വിക്കറ്റെടുത്തു. ഈ മത്സരത്തോടെ അഫ്‌ഗാൻ ഓൾ റൗണ്ടർ മുഹമ്മദ്‌ നബി വിരമിച്ചു.


പ്രധാന വാർത്തകൾ
 Top