01 June Thursday

പൊലീസിന്‌ സെമി കളിക്കാൻ കനിയണം കെഎഫ്‌എ

സ്പോർട് സ് ലേഖകൻUpdated: Saturday Mar 11, 2023


കൊച്ചി
കേരള പൊലീസിന്‌ കേരള പ്രീമിയർ ലീഗ്‌ (കെപിഎൽ) ഫുട്‌ബോൾ സെമിയിൽ കളിക്കാൻ കേരള ഫുട്‌ബോൾ അസോസിയേഷൻ (കെഎഫ്‌എ) കനിയണം. നിലവിലെ മത്സരക്രമപ്രകാരം പൊലീസും കേരള യുണൈറ്റഡും തമ്മിലുള്ള രണ്ടുപാദ സെമി 14നും 16നുമാണ്‌. ഈ ദിവസങ്ങളിൽ കേരള പൊലീസ്‌ ടീം ശ്രീനഗറിൽ അഖിലേന്ത്യാ പൊലീസ്‌ ടൂർണമെന്റിലാകും. നിലവിലെ പൊലീസ്‌ ചാമ്പ്യൻമാരാണ്‌ കേരളം.

ഈ സാഹചര്യം കെഎഫ്‌എയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണെന്ന്‌ പൊലീസ്‌ ടീം അറിയിച്ചു. പൊലീസിനെ സംബന്ധിച്ച്‌ അഖിലേന്ത്യാ ടൂർണമെന്റ്‌ പ്രധാനമാണ്‌. കേരളതാരങ്ങൾമാത്രമുള്ള ടീമിന്‌ കെപിഎൽ കളിക്കാനും ആഗ്രഹമുണ്ട്‌. സെമി ഒരാഴ്‌ചത്തേക്ക്‌ നീട്ടാൻ കെഎഫ്‌എ തയ്യാറായാൽ പൊലീസ്‌ ടീമിന്‌ കളിക്കാം. മാസങ്ങളോളം നീണ്ടുപോയ കെപിഎൽ ടൂർണമെന്റ്‌ കേരളത്തിലെ കളിക്കാരെ സഹായിക്കാൻകൂടിയാകണമെന്ന്‌ പൊലീസ്‌ ടീം അഭ്യർഥിക്കുന്നു.

എന്നാൽ, പൊലീസിന്റെ അഭ്യർഥന കെഎഫ്‌എ തള്ളിയ മട്ടാണ്‌. സൂപ്പർ സിക്‌സിൽ രണ്ടാമതെത്തിയ പൊലീസിന്‌ പറ്റില്ലെങ്കിൽ അഞ്ചാംസ്ഥാനക്കാരെ ഉൾപ്പെടുത്തി സെമി നടത്താനാണ്‌ കെഎഫ്‌എയുടെ നീക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top