25 May Monday

ചാമ്പ്യൻസ്‌ ലീഗ്‌ പ്രീ ക്വാർട്ടർ : ടോട്ടനത്തിന്‌ ആശങ്ക

വെബ് ഡെസ്‌ക്‌Updated: Tuesday Mar 10, 2020


ബെർലിൻ
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ  രണ്ടാംപാദ പ്രീ ക്വാർട്ടർ മത്സരങ്ങൾ ഇന്നുമുതൽ. ടോട്ടനം ഹോട്‌സ്‌പർ ആർ ബി ലെയ്‌പ്‌സിഗിനെയും വലെൻസിയ അറ്റ്‌ലാന്റയെയും നേരിടും.

ആദ്യപാദത്തിൽ ഒരു ഗോളിനാണ്‌ ടോട്ടനം ലെയ്‌പ്‌സിഗിനോട്‌ തോറ്റത്‌. സ്വന്തം തട്ടകത്തിലായിരുന്നു തോൽവി. ടിമോ വെർണറുടെ ഗോളിൽ ലെയ്‌പ്‌സിഗ്‌ ടോട്ടനത്തെ തകർത്തു. ഹാരി കെയ്‌ൻ ഉൾപ്പെടെയുള്ള പ്രധാന താരങ്ങളുടെ പരിക്കാണ്‌ ടോട്ടനത്തിന്റെ ആശങ്ക.

വലെൻസിയ ആദ്യപാദത്തിൽ അറ്റ്‌ലാന്റയോട്‌ 1–-4നാണ്‌ തോറ്റത്‌. ഇന്ന്‌ സ്വന്തം തട്ടകത്തിലാണ്‌ വലെൻസിയക്ക്‌ കളി. മൂന്ന്‌ ഗോളിന്‌ ജയിച്ചാൽ വലെൻസിയക്ക്‌ ക്വാർട്ടറിൽ കടക്കാം.


പ്രധാന വാർത്തകൾ
 Top