25 May Monday

ചതിക്കപ്പെട്ടെന്ന്‌ റൊണാൾഡീന്യോ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 10, 2020


സാവോപോളോ
കൈവശമുണ്ടായിരുന്നത്‌ വ്യാജ പാസ്‌പോർട്ടാണെന്ന്‌ അറിഞ്ഞില്ലെന്ന്‌ റൊണാൾഡീന്യോ. ചതിയിൽപ്പെട്ടതാണ്‌. വ്യാജ പാസ്‌പോർട്ടുമായി പരാഗ്വേയിൽ അറസ്‌റ്റിലായ ബ്രസീലിന്റെ മുൻ താരം ജയിലിൽ തുടരുകയാണ്‌. സഹോദരനും കൂട്ടുകാരനും ഒപ്പമുണ്ട്‌.

അതിനിടെ താരത്തിന്റെ ജയിലിലെ പടം പുറത്തുവന്നു. അറസ്‌റ്റ്‌ ചെയ്‌ത പൊലീസുകാരും അറ്റോർണി ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥരും ഒപ്പമുള്ള ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.
 


പ്രധാന വാർത്തകൾ
 Top