19 November Tuesday

മലാൻ 103*, ഇംഗ്ലണ്ടിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019


നേപ്പിയർ
ഡേവിഡ്‌ മലാന്റെ വമ്പൻ സെഞ്ചുറിയിൽ ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന്‌ കൂറ്റൻ ജയം. 74 റണ്ണിനാണ്‌ നാലാം ട്വന്റി–-20യിൽ ഇംഗ്ലണ്ട്‌ ജയിച്ചത്‌. പരമ്പരയിൽ 2–-2ന്‌ ഒപ്പമെത്തുകയും ചെയ്‌തു. അവസാന മത്സരം ഞായറാഴ്‌ചയാണ്‌. 48 പന്തിലായിരുന്നു മലാന്റെ സെഞ്ചുറി. ഇംഗ്ലണ്ട്‌ ഇന്നിങ്‌സ്‌ അവസാനിക്കുമ്പോൾ 51 പന്തിൽ 103 റണ്ണുമായി മലാൻ ക്രീസിലുണ്ടായിരുന്നു. ഇംഗ്ലണ്ട്‌ അടിച്ചുകൂട്ടിയത്‌ 3–-241. മറുപടിക്കെത്തിയ കിവികൾ 16.5 ഓവറിൽ 165ന്‌ പുറത്തായി.

ട്വന്റി–-20യിൽ ഒരു ഇംഗ്ലീഷ്‌ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ്‌ മലാൻ കുറിച്ചത്‌. ആറ്‌ സിക്‌സറും ഒമ്പത്‌ ബൗണ്ടറികളും ഉൾപ്പെട്ടു. ട്വന്റി–-20യിലെ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച സ്‌കോറും നേപ്പിയറിൽ പിറന്നു.

മലാനെക്കൂടാതെ  ക്യാപ്‌റ്റൻ ഇയോവിൻ മോർഗനും കിവികൾക്കെതിരെ മിന്നി. 41 പന്തിൽ 91 റൺ മോർഗൻ നേടി. മലാൻ–-മോർഗൻ സഖ്യം കുറിച്ചത്‌ 74 പന്തിൽ 182.  മൂന്നാം വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്‌.


പ്രധാന വാർത്തകൾ
 Top