15 November Friday

യുവന്റസ്‌ കുതിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

യുവന്റസിന്റെ വിജയഗോൾ നേടിയ ഹിഗ്വെയ്‌ന്റെ ആഹ്ലാദം


മിലാൻ
ഇറ്റാലിയൻ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ യുവന്റസ്‌ തോൽവിയറിയാതെ കുതിക്കുന്നു. സീസണിൽ ഗംഭീരമായി തുടങ്ങിയ ഇന്റർ മിലാനെയും യുവന്റസ്‌ വീഴ്‌ത്തി. 2–-1നാണ്‌ ജയം. പകരക്കാരനായി ഇറങ്ങിയ ഗൊൺസാലോ ഹിഗ്വെയ്‌ൻ യുവന്റസിന്റെ വിജയഗോൾ നേടി.

കളി തുടങ്ങി മിനിറ്റുകൾക്കുള്ളിൽ യുവന്റസ്‌ മുന്നിലെത്തി. പൗളോ ഡിബാല ഗോളടിച്ചു. ഇന്റർ ഉടൻ തിരിച്ചടിച്ചു. പെനൽറ്റിയിലൂടെ ലൗതാരോ മാർട്ടിനെസ്‌ ആണ്‌ ഇന്ററിനെ ഒപ്പമെത്തിച്ചത്‌. യുവന്റസ്‌ പ്രതിരോധക്കാരൻ മതിയാസ്‌ ഡി ലിറ്റ്‌ പന്ത്‌ കൈകൊണ്ട്‌ തൊട്ടതിനായിരുന്നു പെനൽറ്റി. അവസാനഘട്ടത്തിൽ ഹിഗ്വെയ്‌ൻ യുവന്റസിന്റെ വിജയഗോൾ തൊടുത്തു.ഇരു ടീമുകളും തമ്മിലുളള 236–-ാം മത്സരമായിരുന്നു ഇത്‌.


പ്രധാന വാർത്തകൾ
 Top