20 February Wednesday

ഷൂട്ടിങ്: ഇന്ത്യക്ക് 2 സ്വർണംകൂടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018


ചാങ്വോൺ
ഐഎസ്എസ്എഫ് ലോകചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടു സ്വർണംകൂടി. 10 മീറ്റർ എയർറൈഫിൾ വിഭാഗത്തിൽ ഹൃദയ് ഹസാരികയും ഇതേവിഭാഗം ടീമിനത്തിൽ വനിതകളുമാണ്  ഒന്നാമതെത്തിയത്.

ഇന്ത്യയുടെ ജൂനിയർതാരമായ ഹസാരിക, 250.1 പോയിന്റ് നേടിയാണ് മുന്നിലെത്തിയത്. അവസാനറൗണ്ടിൽ ഇറാന്റെ മുഹമ്മദ് അമീറുമായി സമനിലയായ ഹസാരിക, ഷൂട്ട് ഓഫിലാണ് സ്വർണം നേടിയത്.

വനിതകളിൽ ഇളവേനിൽ വാളറിവൻ, ശ്രേയ അഗർവാൾ, മാനിനി കൗശിക് എന്നിവരടങ്ങിയ ടീം 1880.7 പോയിന്റുമായി ഒന്നാമതെത്തി. ഇത് ലോകറെക്കോഡുമാണ്. ഇതിൽ പുരുഷവിഭാഗത്തിൽ ഇന്ത്യ നാലാമതായി.
 


പ്രധാന വാർത്തകൾ
 Top