21 September Monday
രണ്ടാംപാദ പ്രീ ക്വാർട്ടർ

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ : ബാഴ്‌സയ്‌ക്ക്‌ മുന്നിൽ നാപോളി

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

ബാഴ്‌സലോണ ക്യാപ്‌റ്റൻ ലയണൽ മെസി പരിശീലനത്തിൽ


നൗകാമ്പ്‌
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ബാഴ്‌സലോണ ഇന്ന്‌ നാപോളിയോട്‌. ആദ്യപാദ പ്രീ ക്വാർട്ടർ സമനിലയായിരുന്നു (1–-1). നൗകാമ്പിൽ നടക്കുന്ന പോരിൽ ഒരു ഗോളിന്‌ ജയം പിടിച്ചാൽ ബാഴ്‌സ അവസാന എട്ടിലെത്തും. മറ്റൊരു മത്സരത്തിൽ ബയേൺ മ്യൂണിക്‌ ചെൽസിയെ നേരിടും. ആദ്യപാദത്തിൽ മൂന്ന്‌ ഗോളുകൾക്ക്‌ ചെൽസിയെ വീഴ്‌ത്തിയ ആത്മവിശ്വാസത്തിലാണ്‌ ബയേൺ സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്‌. രാത്രി 12.30നാണ്‌ മത്സരങ്ങൾ.

സീസണിലെ നിരാശ അകറ്റാനുള്ള ബാഴ്‌സയുടെ അവസാന പ്രതീക്ഷയാണ്‌ ചാമ്പ്യൻസ്‌ ലീഗ്‌.  സ്‌പാനിഷ്‌ ലീഗിൽ റയൽ മാഡ്രിഡിന്‌ മുന്നിൽ കിരീടം അടിയറവ്‌ വച്ചു. സ്ഥിരത കാട്ടാനായില്ല. പരിശീലകൻ കിക്വെ സെതിയെനും സമ്മർദത്തിലാണ്‌. ക്യാപ്‌റ്റൻ ലയണൽ മെസി തന്നെയാണ്‌ ബാഴ്‌സയുടെ കരുത്ത്‌. മധ്യനിരയിൽ സെർജിയോ ബുസ്‌ക്വറ്റ്‌സും അർട്യൂറോ വിദാലും ഇല്ലാത്തത്‌ തിരിച്ചടിയാകും. ഇരുവരും സസ്‌പെൻഷനിലാണ്‌.  ഇറ്റാലിയൻ ലീഗിൽ ഏഴാമതായാണ് നാപോളി അവസാനിപ്പിച്ചത്‌. എന്നാൽ, ഇറ്റാലിയൻ കപ്പിൽ യുവന്റസിനെ തകർത്ത്‌ കിരീടം ഉയർത്തി.

ചെൽസിക്കെതിരെ ബയേണിന്‌ എളുപ്പമാകും കാര്യങ്ങൾ. സമനില പോലും ക്വാർട്ടർ ഉറപ്പാക്കും. സീസണിൽ മിന്നും ഫോമിലാണ്‌ ജർമൻ ടീം. ഫ്രാങ്ക്‌ ലംപാർഡിന്റെ ചെൽസിക്കാകട്ടെ നാല്‌ ഗോൾ ജയം വേണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top