22 September Tuesday

യൂറോപ ലീഗ്‌ യുണൈറ്റഡ്‌, ഇന്റർ ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

ലാസ്‌കിനെതിരെ മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ ലിങ്‌ഗാർഡിന്റെ മുന്നേറ്റം


ലണ്ടൻ
മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ യൂറോപ ലീഗ്‌ ക്വാർട്ടറിലേക്ക്‌ മുന്നേറി. രണ്ടാംപാദ പ്രീ ക്വാർട്ടറിൽ ഓസ്‌ട്രിയൻ ക്ലബ്‌ ലാസ്‌കിനെ 2–-1ന്‌ മറികടന്നു. ഇരുപാദങ്ങളിലുമായി 7–-1നാണ്‌ യുണൈറ്റഡിന്റെ ജയം. ആദ്യപാദത്തിൽ അഞ്ച്‌ ഗോളിന്‌ യുണൈറ്റഡ്‌ ജയിച്ചിരുന്നു. മറ്റൊരു മത്സരത്തിൽ രണ്ട്‌ ഗോളിന്‌ ഗെറ്റഫെയെ മറികടന്ന്‌ ഇന്റർ മിലാനും അവസാന എട്ടിലേക്ക്‌ മുന്നേറി.
ഓൾഡ്‌ ട്രഫോർഡിൽ ഒരു ഗോളിന്‌ പിന്നിട്ടുനിന്നശേഷമായിരുന്നു യുണൈറ്റഡ്‌ രണ്ടെണ്ണം തിരിച്ചടിച്ചത്‌. ആന്തണി മാർഷ്യലും ജെസെ ലിങ്‌ഗാർഡും ഗോളടിച്ചു. രണ്ട്‌ ഗോളിനും യുവാൻ മറ്റ അവസരമൊരുക്കി.

ഗെറ്റഫെയ്‌ക്കെതിരെ ഇന്ററിനായി റൊമേലു ലുക്കാക്കുവും ക്രിസ്‌റ്റ്യൻ എറിക്‌സണും ലക്ഷ്യംകണ്ടു. വൂൾഫ്‌സ്‌ബുർഗിനെ രണ്ടാംപാദത്തിൽ മൂന്ന്‌ ഗോളിന്‌ തോൽപ്പിച്ച്‌ ഷക്താർ ഡൊണെസ്‌തകും ഇസ്‌താംബുൾ ബസാക്‌സെഹിറിനെ 3–-0ന്‌ മറികടന്ന്‌ കോപൻഹേഗനും ക്വാർട്ടറിൽ ഇടംപിടിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top