22 September Tuesday

ഷാൻ മസൂദിന്‌ സെഞ്ചുറി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


മാഞ്ചസ്‌റ്റർ
ഷാൻ മസൂദിന്റെ ഒന്നാന്തരം ബാറ്റിങ്‌ പ്രകടനം ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ പാകിസ്ഥാനെ കരകയറ്റുന്നു. 126 റണ്ണുമായി നിൽക്കുന്ന മസൂദ്‌ രണ്ടാംദിനം പാകിസ്ഥാനെ ഒന്നാം ഇന്നിങ്‌സിൽ 250 കടത്തി. ആറ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 281 റണ്ണെന്ന നിലയിലാണ്‌ പാകിസ്ഥാൻ. മസൂദിന്റെ തുടർച്ചയായ മൂന്നാം ടെസ്‌റ്റ്‌ സെഞ്ചുറിയാണിത്‌.

ആദ്യദിനം 49 ഓവർ മാത്രമാണ്‌ കളി നടന്നത്‌. മഴകാരണം പെട്ടെന്ന്‌ കളി അവസാനിപ്പിച്ചു. 2–-139 റണ്ണെന്ന നിലയിൽ കളി തുടങ്ങിയ പാകിസ്ഥാന്‌ തകർപ്പൻ ഫോമിലായിരുന്ന ബാബർ അസമിന്റെ വിക്കറ്റ്‌ പെട്ടെന്ന്‌ നഷ്ടമായി. തലേദിനത്തെ 69 റണ്ണുമായി ബാബർ മടങ്ങി.

ആസാദ്‌ ഷെഫീഖ്‌ (7), മുഹമ്മദ്‌ റിസ്വാൻ (9) എന്നിവരും പുറത്തായതോടെ പാകിസ്ഥാൻ പതറി. എന്നാൽ ഒരറ്റത്ത്‌ നങ്കൂരമിട്ട മസൂദ്‌, ഷദാബ്‌ ഖാനുമായി (45) ചേർന്ന്‌ റണ്ണുയർത്തി.

പതിനാല്‌ ബൗണ്ടറികളായിരുന്നു മസൂദിന്റെ ഇന്നിങ്‌സിൽ.  ആറാം വിക്കറ്റിൽ മസൂദും ഷദാബും ചേർന്ന്‌ 105 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. 5‐176 റണ്ണെന്ന നിലയിൽ പാകിസ്ഥാൻ പതറുമ്പോഴാണ്‌ മസൂദും ഷദാബും ഒന്നിക്കുന്നത്‌. ഇംഗ്ലണ്ടിനായി ക്രിസ്‌ വോക്‌സ്‌ രണ്ട്‌ വിക്കറ്റെടുത്തു. ജയിംസ്‌ ആൻഡേഴ്‌സൺ, സ്‌റ്റുവർട്ട്‌ ബ്രോഡ്‌ എന്നിവർ ഓരോ വിക്കറ്റ്‌  സ്വന്തമാക്കി.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top