12 December Thursday

എട്ടും ജയിച്ച്‌ ലിവർപൂൾ; ടോട്ടനം തോറ്റു

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2019

മാനെയെ വാൻ ഡിക്ക്‌ പുണരുന്നു


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ കുതിപ്പ്‌ തുടരുന്നു. ലെസ്റ്റർ സിറ്റിയെ 2–-1ന്‌ തോൽപ്പിച്ച്‌ 24 പോയിന്റുമായി പട്ടികയിൽ ബഹുദൂരം മുന്നിലെത്തി. യുർഗൻ ക്ലോപിന്റെയും സംഘത്തിന്റെയും തുടർച്ചയായ എട്ടാം ജയമാണിത്‌. സാദിയോ മനേയും ജയിംസ്‌ മിൽനറുമാണ്‌ ഗോളുകൾ നേടിയത്‌. ജയിംസ്‌ മാഡിസൺ ലെസ്റ്ററിനായി ഗോൾ മടക്കി. കളിയവസാനം പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ്‌ മിൽനർ ലിവർപൂളിന്‌ ജയമൊരുക്കിയത്‌.

ബ്രൈറ്റണാണ്‌ ടോട്ടനത്തെ മൂന്ന്‌ ഗോളിന്‌ തകർത്തത്‌. ആരോൺ കോന്നൊലി ഇരട്ടഗോൾ നേടി. നീൽ മോപേയും ഗോളടിച്ചു. ചാമ്പ്യൻസ്‌ ലീഗിൽ ബയേൺ മ്യൂണിക്കിനോട്‌ 7–-2ന്‌ തോൽവി വഴങ്ങിയതിന്‌ പിന്നാലെയാണ്‌ ടോട്ടനത്തിന്‌ ലീഗിലും തിരിച്ചടി കിട്ടുന്നത്‌.


പ്രധാന വാർത്തകൾ
 Top