11 August Tuesday

കുതിക്കാൻ പുതുമൈതാനങ്ങൾ

ജിജോ ജോർജ്‌Updated: Monday Jul 6, 2020

നിർമാണം പുരോഗമിക്കുന്ന എടപ്പാൾ ഗവ. എച്ച്‌എസ്‌എസ്‌ മിനി സ്‌റ്റേഡിയം


മലപ്പുറം
കായികരംഗത്ത്‌ കുതിപ്പിനൊരുങ്ങി കേരളം. ഡിസംബറിൽ 25 പുതിയ സ്‌റ്റേഡിയങ്ങൾ തുറക്കും. 16 എണ്ണം കിഫ്‌ബിയിലൂടെയും ഒമ്പതെണ്ണം സംസ്ഥാന കായികവകുപ്പിന്റെ ഫണ്ട്‌ ഉപയോഗിച്ചുമാണ്‌ നിർമാണം. 700 കോടി രൂപയുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്‌. 40 ഫുട്‌ബോൾ ഗ്രൗണ്ടുകൾ, 24 സിന്തറ്റിക് ട്രാക്കുകൾ, 24 സ്വിമ്മിങ്‌ പൂളുകൾ എന്നിവയാണ്‌ യാഥാർഥ്യമാകുന്നത്‌.

കിഫ്ബിയിൽ 14 ജില്ലാ സ്റ്റേഡിയങ്ങളും 43 പഞ്ചായത്ത്–-മുനിസിപ്പാലിറ്റി സ്റ്റേഡിയങ്ങളും അടക്കം 57 പദ്ധതികളാണ്‌‌ പ്രഖ്യാപിച്ചത്‌.  കിറ്റ്‌കോയ്‌ക്കാണ്‌ നിർമാണച്ചുമതല.
പൊതുജനങ്ങൾക്കും കായികതാരങ്ങൾക്കും ഉപയോഗിക്കാൻ പുതുതായി ഒമ്പത്‌ സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്ററുകൾ ആരംഭിക്കും. എട്ടെണ്ണം പ്രവർത്തനം തുടങ്ങി.

കിഫ്‌ബി പദ്ധതികൾ:
മലപ്പുറം എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മിനിസ്‌റ്റേഡിയം
കാസർകോട്‌ നീലേശ്വരം ഇ എം എസ്‌ സ്‌റ്റേഡിയം
ധർമടം അബു ചാത്തുക്കുട്ടി സ്‌റ്റേഡിയം
കൂത്തുപറമ്പ്‌ മുനിസിപ്പൽ സ്റ്റേഡിയം
കൽപ്പറ്റയിൽ ജില്ലാ സ്റ്റേഡിയം
അയ്‌മനം ഇൻഡോർ സ്‌റ്റേഡിയം
നെടുങ്കണ്ടം പഞ്ചായത്ത്‌ സ്‌റ്റേഡിയം
കൊല്ലം പുനലൂർ മുനിസിപ്പൽ സ്‌റ്റേഡിയം
മട്ടന്നൂർ മിനിസ്‌റ്റേഡിയം
തലശേരി വി ആർ കൃഷ്ണയ്യർ സ്റ്റേഡിയം
പറളി സ്‌റ്റേഡിയം
ചിറ്റൂർ ഗവ. കോളേജ്‌ സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌
പാലക്കാട് തിരുമിറ്റക്കോട് ചാത്തന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട്‌
ആലപ്പുഴ പ്രീതികുളങ്ങര സ്‌കൂൾ സ്റ്റേഡിയം
പത്തനംതിട്ട കൊടുമൺ സ്‌റ്റേഡിയം
ചാലക്കുടി മുനിസിപ്പൽ സ്‌റ്റേഡിയം

കായികവകുപ്പിന്റെ ഫണ്ട്‌ ഉപയോഗിച്ച്‌ നിർമിക്കുന്നവ:
പാലക്കാട്‌ കണ്ണമ്പ്ര പഞ്ചായത്ത്‌ സ്‌റ്റേഡിയം 
പാലക്കാട്‌ കോട്ടായി ഹയർ സെക്കൻഡറി സ്‌കൂൾ
പിരപ്പൻകോട്‌ അക്വാട്ടിക്‌ കോംപ്ലക്‌സിൽ സ്‌പോർട്‌സ്‌ ലൈഫ്‌ ഫിറ്റ്‌നസ്‌ സെന്റർ
കുന്നംകുളം ജിവിഎച്ച്‌എസ്‌ ഫുട്‌ബോൾ ഗ്രൗണ്ട്‌
കണ്ണൂർ പിലാത്തറ ഇൻഡോർ സ്റ്റേഡിയം
വേളൂർ ആർഎസ്‌ആർവി എച്ച്‌എസ്‌എസിൽ മഡ്‌ ഫുട്‌ബോൾ ആൻഡ്‌ മൾട്ടിപർപസ്‌ കോർട്ട്
ആലപ്പുഴ രാജാകേശവദാസ്‌ നീന്തൽക്കുളം നവീകരണം
തൃശൂർ കൈപ്പറമ്പ്‌ പഞ്ചായത്ത്‌ മൾട്ടിപർപസ്‌ സ്‌റ്റേഡിയം
കൊട്ടാരക്കര ജിഎച്ച്‌എസ്‌എസ്‌ ഗ്രൗണ്ട്‌ നവീകരണം


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top