05 October Thursday

ഫ്രഞ്ച് ഓപ്പൺ : അൽകാരെസ്‌ സിറ്റ്‌സിപാസ്‌ ക്വാർട്ടർ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023


പാരിസ്‌
ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസിലെ ആദ്യ വമ്പൻ പോരാട്ടം ക്വാർട്ടറിൽ. പുരുഷ സിംഗിൾസിൽ ഒന്നാംസീഡ്‌ കാർലോസ്‌ അൽകാരെസും അഞ്ചാംസീഡ്‌ സ്‌റ്റെഫനോസ്‌ സിറ്റ്‌സിപാസും ഏറ്റുമുട്ടും. ഇന്ന്‌ രാത്രിയാണ്‌ മത്സരം.

പ്രീ ക്വാർട്ടറിൽ ഇറ്റലിയുടെ ലൊറെൻസോ മുസേട്ടിയെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തോൽപ്പിച്ചാണ്‌ അൽകാരെസ്‌ മുന്നേറിയത്‌ (6–-3, 6–-2, 6–-2).  ചിലിയുടെ നിക്കോളാസ്‌ ജാറിയെ മറികടന്ന്‌ നാലാംസീഡ്‌ നോർവെയുടെ കാസ്‌പെർ റൂഡും ക്വാർട്ടറിലെത്തി (7–-6, 7–-5, 7–-5).

വനിതകളിൽ ഏഴാംസീഡ്‌ ഒൻസ്‌ ജാബുറും അവസാന എട്ടിൽ ഇടംപിടിച്ചു. അമേരിക്കയുടെ ബെർണാർഡ പെരയെയാണ്‌ തോൽപ്പിച്ചത്‌ (6–-3, 6–-1). ബെലാറസ് താരം അരീന സബലെങ്കയും എലിന സ്വിറ്റോലിനയും ക്വാർട്ടറിൽ ഏറ്റുമുട്ടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top