13 August Thursday

കളി മാറണം, ജയം നേടണം

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ റാഫേൽ മെസി ബൗളിയും മുഹമ്മദ്‌ റാകിപ്പും പരിശീലനത്തതിൽ


മുംബൈ
ഒരു ജയത്തിൽ പിടിച്ചുതൂങ്ങുന്ന രണ്ട്‌ ടീമുകളാണ്‌ ഇന്ന്‌ മുഖാമുഖം. കേരള ബ്ലാസ്‌റ്റേഴ്‌സും മുംബൈ സിറ്റി എഫ്‌സിയും തമ്മിൽ. മുംബൈയിലാണ്‌ കളി.
ഐഎസ്‌എൽ പോയിന്റ്‌ പട്ടികയിൽ ആറ്‌ പോയിന്റുമായി ഏഴാമതാണ്‌ മുംബൈ. ബ്ലാസ്‌റ്റേഴ്‌സ്‌ അഞ്ച്‌ പോയിന്റുമായി എട്ടാമത്‌.

ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ മുംബൈക്കായിരുന്നു ജയം. സ്വന്തം തട്ടകത്തിലെ തോൽവിക്ക്‌ മറുപടി നൽകാനാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ ഒരുക്കം.
അവസാന നിമിഷങ്ങളിൽ ഗോൾ വഴങ്ങുന്നതാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ തലവേദന. അവസാന മത്സരത്തിൽ എഫ്‌സി ഗോവയ്‌ക്കെതിരെ പരിക്കുസമയത്ത്‌ സമനില വഴങ്ങി. പ്രധാന താരങ്ങളുടെ പരിക്കും പ്രശ്‌നമാണ്‌. ഒരടി മുന്നേറി, രണ്ടടി പിന്നോട്ട്‌ എന്ന രീതിയിലാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ കളിക്കുന്നതെന്നാണ്‌ പരിശീലകൻ എൽകോ ഷട്ടോരി പറയുന്നത്‌. പ്രതിരോധം മെച്ചപ്പെടുന്നില്ല. മുന്നേറ്റനിര അവസരങ്ങൾ പാഴാക്കുകയും ചെയ്യുന്നു. ഗോവയ്‌ക്കെതിരെ കളിച്ചപോലെ റാഫേൽ മെസി ബൗളിയും ബർതലോമേവ്‌ ഒഗ്‌ബെച്ചെയും ഒരുമിച്ചിറങ്ങും. മധ്യനിരയിൽ യുവതാരം ജീക്‌സൺ സിങ്ങിന്റെ പ്രകടനം മികച്ചതാണ്‌.

മുംബൈക്കും പ്രതിരോധമാണ്‌ പ്രശ്‌നം. ബ്ലാസ്‌റ്റേഴ്‌സിനെതിരായ ഒരു ജയമാണ്‌ അവരുടെ സമ്പാദ്യം. മുൻതൂക്കം അവസാന നിമിഷം ഗോൾ വഴങ്ങി തുലയ്‌ക്കുന്നു. 12 ഗോളാണ്‌ ഇതുവരെ മുംബൈ വഴങ്ങിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top