14 August Friday

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ : ഫെർണാണ്ടസിന്‌ ഡബിൾ; യുണൈറ്റഡ്‌ അഞ്ചാമത്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

യുണൈറ്റഡിനായി ഇരട്ടഗോൾ നേടിയ ഫെർണാണ്ടസിന്റെ ആഘോഷം


ലണ്ടൻ
ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ടഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ മുന്നോട്ട്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ബേൺലിയെ തകർത്തു (3–-0). മാസൺ ഗ്രീൻവുഡാണ്‌ മറ്റൊരു സ്‌കോറർ. ജയത്തോടെ യുണൈറ്റഡ്‌ അഞ്ചാമതെത്തി. 32 മത്സരങ്ങളിൽ 52 പോയിന്റ്‌. ലിവർപൂൾ കിരീടമുറപ്പിച്ചെങ്കിലും ലീഗിന്റെ ആവേശം ചോർന്നിട്ടില്ല. ആദ്യ നാലിലെത്തി ചാമ്പ്യൻസ്‌ ലീഗ്‌ യോഗ്യത നേടാൻ കടുത്ത പോരാട്ടമാണ്‌. മാഞ്ചസ്റ്റർ സിറ്റി (63) രണ്ടാംസ്ഥാനം  ഏകദേശം  ഉറപ്പിച്ചിട്ടുണ്ട്‌. പിന്നീടുള്ള രണ്ട്‌ സ്ഥാനങ്ങൾക്കാണ്‌ മത്സരം. ചെൽസി (54), യുണൈറ്റഡ്‌ (52), വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സ്‌ (52), ടോട്ടനം ഹോട്‌സ്‌പർ (45) എന്നിവരാണ്‌ പിന്നാലെയുള്ളത്‌. ഏഴ്‌ റൗണ്ട്‌ മത്സരങ്ങളാണ്‌ ബാക്കി.

സീസണിൽ തുടക്കം പതറിയ യുണൈറ്റഡ്‌ വിജയവഴിയിലാണ്‌. പരിക്കും കളിക്കാരുടെ മങ്ങിയ പ്രകടനവും തിരിച്ചടിയായി. പോൾ പോഗ്‌ബയടക്കമുള്ള പ്രമുഖർ പുറത്തിരുന്നു. എന്നാൽ, ജനുവരിയിലെ ഫെർണാണ്ടസിന്റെ വരവ്‌  യുണൈറ്റഡിനെ ഉണർത്തി. ഈ മധ്യനിരക്കാരൻ കളി മാറ്റി. ലീഗിൽ എട്ട്‌ കളികളിൽ അഞ്ച്‌ ഗോളുകൾ നേടി   ഇരുപത്തഞ്ചുകാരൻ. മൂന്ന്‌ അവസരങ്ങളും ഒരുക്കി. അവസാന 15 കളികളിൽ തോൽവിയറിയാതെയാണ്‌ മുന്നേറ്റം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top