13 May Thursday

പാകിസ്ഥാന്‌ തകർപ്പൻ ജയം

വെബ് ഡെസ്‌ക്‌Updated: Sunday May 2, 2021


ഹരാരെ
സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ്‌ ക്രിക്കറ്റിൽ പാകിസ്ഥാന്‌ മികച്ച ജയം. ഇന്നിങ്‌സിനും 116 റണ്ണിനുമാണ്‌ പാകിസ്ഥാൻ സിംബാബ്‌വെയെ തകർത്തത്‌.

രണ്ടാം ഇന്നിങ്‌സിൽ അഞ്ച്‌ വിക്കറ്റ്‌ ഉൾപ്പെടെ കളിയിലാകെ ഒമ്പത്‌ വിക്കറ്റ്‌ നേടിയ പാക്‌ പേസർ ഹസ്സൻ അലിയാണ്‌ കളിയിലെ താരം. 250 റൺ ലീഡ്‌ വഴങ്ങി ഇറങ്ങിയ സിംബാബ്‌വെ 116ൽ തീർന്നു. പാകിസ്ഥാനായി ഫവാദ്‌ അലം (140) സെഞ്ചുറി നേടിയിരുന്നു. സ്‌കോർ: സിംബാബ്‌വെ 176, 134. പാകിസ്ഥാൻ: 426. രണ്ടു മത്സരപരമ്പരയിലെ അവസാനകളി ഏഴിനാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top