03 August Monday

ഇൻഫാന്റീനോയെ പുറത്താക്കണമെന്ന്‌ ബ്ലാറ്റർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

സെപ്‌ ബ്ലാറ്റർ


സൂറിച്ച്‌
ഫിഫ പ്രസിഡന്റ്‌ ജിയാന്നി ഇൻഫാന്റീനോയെ സ്ഥാനത്തുനിന്ന്‌ നീക്കണമെന്ന്‌ മുൻ തലവൻ സെപ്‌ ബ്ലാറ്റർ. ഇൻഫാന്റീനോയ്‌ക്കെതിരെ സ്വിസ്‌ അധികൃതർ ക്രിമിനൽ അന്വേഷണം തുടങ്ങിയിരുന്നു. ഫിഫ അഴിമതിയെക്കുറിച്ച്‌ അന്വേഷിച്ച സ്വിസ്‌ അറ്റോർണി ജനറൽ മൈക്കേൽ ലോബെറുമായി അന്വേഷണസമയത്ത്‌ ഇൻഫാന്റീനോ കൂടിക്കാഴ്‌ച നടത്തിയെന്ന ആരോപണത്തെ തുടർന്നാണ്‌ നടപടികൾ ആരംഭിച്ചത്‌. ഇൻഫാന്റീനോയും ലോബെറും ആരോപണം നിഷേധിച്ചു. ‌അഴിമതിയെ തുടർന്നാണ്‌ ബ്ലാറ്ററെ പുറത്താക്കിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top