25 August Sunday

സ്വീഡൻ ജർമനിയെ അട്ടിമറിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019


പാരീസ‌്
വനിതാ ലോകകപ്പ‌് ഫുട‌്ബോളിൽ  സ്വീഡൻ ജർമനിയെ 2–-1ന‌് അട്ടിമറിച്ച‌് സെമിഫൈനലിൽ കടന്നു‌. 24 വർഷത്തിനുശേഷം ആദ്യമായാണ‌് ഒരു പ്രധാന ടൂർണമെന്റിൽ സ്വീഡൻ ജർമനിയെ തോൽപ്പിക്കുന്നത‌്. 2016 ഒളിമ്പിക‌്സ‌് ഫൈനലിലെ തോൽവിക്കുള്ള മറുപടികൂടിയായി ഈ വിജയം.

ലിനാ മഗുൽ, 2003ലും 2007ലും ജേതാക്കളായ ജർമനിയെ മുന്നിലെത്തിച്ചു. എന്നാൽ, സോഫിയ ജാകോബ‌്സന, സ‌്റ്റിന ബ്ലാക‌്സ‌്റ്റീനിയസ‌് എന്നിവർ സ്വീഡനായി ഗോളടിച്ചു. ഈ ലോകകപ്പിൽ ജർമനി ഗോൾ വഴങ്ങിയത‌് ആദ്യമാണ‌്.

സെമിയിൽ നാളെ രാത്രി 12.30ന‌് ചാമ്പ്യൻമാരായ അമേരിക്ക ഇംഗ്ലണ്ടിനെയും ബുധനാഴ‌്ച രാത്രി 12.30ന‌് സ്വീഡൻ നെതർലൻഡ‌്സിനെയും നേരിടും.


പ്രധാന വാർത്തകൾ
 Top