12 November Tuesday

ലങ്കയെ പൂട്ടാൻ കിവികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jun 1, 2019

കെയ്‌ൻ വില്ല്യംസൺ /ലസിത്‌ മലിംഗ

കാർഡിഫ‌്> ഇന്ന‌് പകൽ മൂന്നിന‌് കാർഡിഫിൽ ന്യൂസിലൻഡ‌് ശ്രീലങ്കയെ നേരിടും. നിലവിലെ റണ്ണറപ്പുകളായ  കിവീസ‌ിന്റെ പരിചയസമ്പന്നരായ ടീമിനു മുന്നിേലേക്കാണ‌് പ്രതാപം നഷ‌്ടപ്പെട്ട ശ്രീലങ്ക എത്തുന്നത‌്. ഏകദിന ക്രിക്കറ്റിലെ ഫേവറിറ്റുകൾ തന്നെയാണ‌് ന്യൂസിലൻഡ‌്.

കഴിഞ്ഞ ലോകകപ്പിലെ ടോപ‌് സ‌്കോററായ മാർട്ടിൻ ഗു‌പ‌്റ്റിൽ, കോളിൻ മൺറോ എന്നിവർ നയിക്കുന്ന ശക്തമായ ഓപ്പണിങ‌് നിര. കരുത്തുറ്റ പിന്തുണ നൽകാൻ ലോകത്തിലെ മികച്ച ബാറ്റ‌്സ‌്മാനായ നായകൻ കെയ‌്ൻ വില്യംസൺ, റോസ‌് ടെയ‌്‌ലർ, ടോം ലാതം, ഹെൻറി നിക്കോൾസ‌് എന്നിവരുമുണ്ട‌്. ഗ്രാൻഡ‌്ഹോം, നീഷം, സ‌ാന്റനെർ, ലാതം എന്നീ ഓൾറൗണ്ടർമാരും  മികച്ച സീമറായ ട്രെന്റ‌് ബോൾട്ട‌ും ടിം സൗത്തിയും ചേരുന്ന പേസ‌് നിരയും അടങ്ങിയ സമതുലിതമായ ടീമാണ‌് ന്യൂസിലൻഡ‌്.

മാറ്റ‌് ഹെൻറിയും ലോക്കി ഫെർഗൂസനുമടങ്ങുന്ന യുവനിര പേസർമാരും സജ്ജമാണ‌്. ബാറ്റിങ്ങിനെ തുണയ‌്ക്കുന്ന ഇംഗ്ലീഷ‌് പിച്ചിലിറങ്ങുമ്പോൾ ഏറ്റവും ഉപകാരം ചെയ്യുക സ‌്പിന്നർമാരിലാണ‌് എന്നാൽ കിവീസ‌് നിരയിലെ ഇഷ‌് സോധിയും സ‌ാന്റ‌്നെറും ഏകദിനത്തിലെ വലിയ വിക്കറ്റ‌് വേട്ടക്കാരുടെ പട്ടികയിൽ പെടുന്നവരല്ല. 96 ലോകകപ്പ‌് ജേതാക്കളായ ലങ്ക‌ ഇത്തവണ ക്യാപ‌്റ്റനെ കണ്ടെത്താൻ പോലും വിഷമിച്ചു.

രണ്ട‌് വർഷത്തിനുള്ളിൽ ഒമ്പത‌് ക്യാപ‌്റ്റൻമാരെയാണ‌് ലങ്ക പരീക്ഷിച്ചത‌്. ദിമുത‌് കരുണരത‌്നെ നയിക്കുന്ന ടീമിൽ പേസർ ലസിത‌് മലിംഗയെയും ഓൾ റൗണ്ടർമാരായ എയ‌്ഞ്ചലോ മാത്യൂസിനെയും തിസര പെരേരയെയും മാറ്റിനിർത്തിയാൽ ബാക്കിയുള്ളവരെല്ലാം പുതുമുഖങ്ങളാണ‌്. ഐപിഎലിൽ മുംബൈയെ ചാമ്പ്യൻമാരാക്കിയതിന‌് പിന്നിൽ മലിംഗയ‌്ക്ക‌് നല്ലൊരു പങ്കുണ്ട‌്. നല്ലൊരു വിക്കറ്റ‌് കീപ്പറില്ലെന്ന പോരായ‌്മയും ശ്രീലങ്കയ‌്ക്കുണ്ട‌്. കുശാൽ പെരേരയെയും കുശാൽ മെൻഡിസിനെയുമാണ‌് പരിഗണിക്കുന്നത‌്.


പ്രധാന വാർത്തകൾ
 Top