ബംഗളൂരു
വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ട്രോഫിയിൽ കേരളം ക്വാർട്ടറിൽ. ഏഴാംസ്ഥാനക്കാരായാണ് സച്ചിൻ ബേബി നയിക്കുന്ന ടീം അവസാന എട്ടിൽ ഇടം പിടിച്ചത്. എലൈറ്റ് ഗ്രൂപ്പ് സിയിൽ അഞ്ചിൽ നാലിലും ജയിച്ചെങ്കിലും മൂന്നാമതായാണ് കേരളം അവസാനിപ്പിച്ചിരുന്നത്. എന്നാൽ, റൺനിരക്ക് അനുഗ്രഹമായി. മികച്ച റൺനിരക്കിന്റെ ആനുകൂല്യത്തിലാണ് കേരളം കടന്നത്. ഡൽഹി അവസാനക്കാരായി ഇടംപിടിച്ചു. മാർച്ച് എട്ടുമുതൽ ഡൽഹിയിലാണ് ക്വാർട്ടർ കളികൾ.
കേരള ടീമിൽ പരിക്കേറ്റ സഞ്ജു സാംസണുപകരം പേസർ ബേസിൽ തമ്പിയെ ഉൾപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..