14 April Wednesday
ശ്രീശാന്ത്‌ 4–30, ഉത്തപ്പ 32 പന്തിൽ 87*

വിജയ്‌ ഹസാരെ ട്രോഫി : ഉജ്വലം കേരളം

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021



ബംഗളൂരു
വിജയ്‌ ഹസാരെ ഏകദിന ട്രോഫിയിൽ ഉജ്വല ജയം കുറിച്ച്‌ കേരളം. ബിഹാറിനെ ഒമ്പത്‌ വിക്കറ്റിന്‌ തകർത്തു. എതിരാളിയെ 148ന്‌ പുറത്താക്കിയ കേരളം 8.5 ഓവറിൽ ഒറ്റ വിക്കറ്റ്‌ നഷ്ടത്തിൽ ലക്ഷ്യംകണ്ടു. ഗ്രൂപ്പിലെ കേരളത്തിന്റെ അവസാന കളിയായിരുന്നു ഇത്‌. ജയത്തോടെ കേരളം നോക്കൗട്ട്‌ സാധ്യത നിലനിർത്തി. സ്‌കോർ: ബിഹാർ 148 (40.2) കേരളം 1–-149 (8.5).
ശ്രീശാന്തിന്റെയും ജലജ്‌ സക്‌സേനയുടെയും മികവാണ്‌ കേരളത്തിന്‌ തുണയായത്‌. ‌ഒമ്പതോവറിൽ 30 റൺ വഴങ്ങി നാല്‌ വിക്കറ്റാണ്‌ ശ്രീശാന്ത്‌ കൊയ്‌തത്‌. ടൂർണമെന്റിൽ അഞ്ച്‌ കളിയിൽ 13 വിക്കറ്റാണ്‌ ഈ വലംകൈയൻ പേസർ നേടിയത്‌. ജലജ്‌ മൂന്ന്‌ വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിൽ റോബിൻ ഉത്തപ്പയും (32 പന്തിൽ 87*) സഞ്ജു സാംസണും (9 പന്തിൽ 24*) കേരളത്തെ ജയത്തിലേക്ക്‌ എത്തിച്ചു. വിഷ്‌ണു വിനോദ്‌ 12 പന്തിൽ 37 റണ്ണടിച്ചു.

റെയിൽവേസിനെ വീഴ്‌ത്തി കർണാടക ക്വാർട്ടർ ഉറപ്പിച്ചു. ദേവ്‌ദത്ത്‌ പടിക്കൽ (145*) സെഞ്ചുറി നേടി. ഈ മലപ്പുറംകാരന്റെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top