02 July Thursday

രഞ്‌ജി ട്രോഫി മത്സരക്രമത്തിൽ മാറ്റം

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020


മുംബൈ
രഞ്‌ജി ട്രോഫി മത്സരക്രമത്തിൽ മാറ്റം വരുത്താൻ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡ്‌ ആലോചിക്കുന്നു. എലൈറ്റ്‌ ഗ്രൂപ്പുകൾ അഞ്ചാക്കും. നിലവിൽ മൂന്നാണ്‌. ആറ്‌ ടീമുകൾ വീതമുള്ള അഞ്ച്‌ ഗ്രൂപ്പുകളാകും. പ്ലേറ്റ്‌ വിഭാഗത്തിൽ എട്ട്‌ ടീമുകൾ. ഗ്രൂപ്പ്‌ ജേതാക്കൾ ക്വാർട്ടർ ഫൈനലിൽ കടക്കും. ബാക്കി മൂന്ന്‌ ക്വാർട്ടർ സ്ഥാനത്തിനായി അഞ്ച്‌ ഗ്രൂപ്പിലേയും രണ്ടാം സ്ഥാനക്കാരും പ്ലേറ്റ്‌ ജേതാക്കളും ഏറ്റുമുട്ടും. മത്സരങ്ങളുടെ എണ്ണം 169ൽനിന്ന്‌ 113 ആയി കുറയ്‌ക്കാനാകും.


പ്രധാന വാർത്തകൾ
 Top