കൊച്ചി
യുഎഇയിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ടിക്കറ്റ് വിൽപ്പന ഇന്നുതുടങ്ങും www.ticktemsater.ae
എന്ന വെബ്സൈറ്റിൽനിന്ന് തിങ്കളാഴ്ച പകൽ രണ്ടിനുശേഷം ടിക്കറ്റുകൾ ലഭിക്കും. ജനുവരി അഞ്ചു മുതൽ ഫെബ്രുവരി ഒന്നു വരെയാണ് ടൂർണമെന്റ്.
ആകെ 24 ടീമുകൾ പങ്കെടുക്കുന്നു. നാല് ആഴ്ച നീളുന്ന ടൂർണമെന്റിൽ 51 മത്സരങ്ങളാണുള്ളത്. യുഎഇ, തായ്ലൻഡ്, ബഹ്റൈൻ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ.
ലോകനിലവാരമുള്ള എട്ടു സ്റ്റേഡിയങ്ങൾ മത്സരസജ്ജമാണ്. കാണികളെ ആകർഷിക്കാൻ ടിക്കറ്റ് നിരക്ക് ഉദാരമാക്കിയിട്ടുണ്ടെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഡാറ്റോ വിൻഡ്സർ ജോൺ അറിയിച്ചു.