14 July Tuesday

ആദ്യ മരുന്നടി 21–-ാം വയസ്സിൽ: ആംസ്‌ട്രോങ്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020


ന്യൂയോർക്ക്‌
പ്രൊഫഷണൽ കളിക്കാരനായി എത്തിയ ആദ്യ സീസണിൽത്തന്നെ ഉത്തേജകമരുന്ന്‌ ഉപയോഗിച്ചിരുന്നുവെന്ന്‌ മുൻ അമേരിക്കൻ സൈക്ലിങ്‌ താരം ലാൻസ്‌ ആംസ്‌ട്രോങ്‌. ഇഎസ്‌പിഎന്നിന്റെ ഡോക്യുമെന്ററിയുടെ ഒരു ഭാഗത്താണ്‌ ആംസ്‌ട്രോങ്‌ ഇക്കാര്യം പറയുന്നത്‌. ഇരുപത്തൊന്നാം വയസ്സിൽ മരുന്നടി തുടങ്ങിയെന്ന്‌ ഈ അമേരിക്കക്കാരൻ വ്യക്തമാക്കി.

1999 മുതൽ 2005വരെ ഏഴുതവണ സൈക്ലിങ്‌ ചാമ്പ്യനായിരുന്നു ഈ നാൽപ്പത്തെട്ടുകാരൻ. 2012ൽ അമേരിക്കൻ ഉത്തേജകവിരുദ്ധ സമിതി ആംസ്‌ട്രോങ്ങിന്റെ മരുന്നടി കണ്ടെത്തി. തുടർന്ന്‌ ആജീവനാന്ത വിലക്കും കിട്ടി. കിരീടങ്ങളും തിരിച്ചുവാങ്ങി.
 


പ്രധാന വാർത്തകൾ
 Top