18 February Tuesday

തേജസ്വിൻ ലോക മീറ്റിനില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019


ന്യൂഡൽഹി
ഹൈജമ്പ്‌ താരം തേജസ്വിൻ ശങ്കർ ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കില്ല. മീറ്റിൽ മത്സരിക്കാനുള്ള മികവിലല്ല ഇപ്പോൾ എന്ന്‌ തേജസ്വിൻ ഇന്ത്യൻ അത്‌ലറ്റിക്‌ ഫെഡറേഷനെ അറിയിക്കുകയായിരുന്നു. 25 അംഗ ടീമിൽ ഇല്ലെങ്കിലും തേജസ്വിന്‌ ലോക മീറ്റിൽ മത്സരിക്കാനാകുമായിരുന്നു. യോഗ്യതാ മാർക്ക്‌ മറികടന്നില്ലെങ്കിലും മികച്ച പ്രകടനംകൊണ്ട്‌ റാങ്കിങ്‌ പട്ടികയിൽ തേജസ്വിൻ ഉൾപ്പെട്ടതാണ്‌. 27 മുതൽ ഒക്‌ടോബർ ആറുവരെയാണ്‌ മീറ്റ്‌.
 


പ്രധാന വാർത്തകൾ
 Top