ഐഎസ്എലിൽ ഒരിക്കൽപ്പോലും ഫൈനലിൽ കടക്കാനാകാത്ത സംഘമാണ് മുംബൈ സിറ്റി എഫ്സി. നിക്കോസ് അനെൽക്കയും ദ്യേഗോ ഫോർലാനുമൊക്കെ ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ, സെമിക്കപ്പുറം നീങ്ങാനായില്ല മുംബൈക്ക്. സിറ്റി ഗ്രൂപ്പിന്റെ ഭാഗമായ മുംബൈ ടീം ഇക്കുറി മുഖംമിനുക്കിയാണ് ഇറങ്ങുന്നത്.
എഫ്സി ഗോവ പരിശീലകനായ സെർജിയോ ലൊബേറയെ കൊണ്ടുവന്നതോടെ മുംബൈ ആത്മവിശ്വാസത്തിലായി. ഗോവയിൽ ലൊബേറയുടെ സംഘത്തിലെ മികച്ച കളിക്കാരിൽ പലരും മുംബൈയിലെത്തി. ഹ്യൂഗോ ബൗമസും മൗർറ്റാഡ ഫാളും പരിശീലകന്റെ വിശ്വസ്തരാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളടിക്കാരനായ ബർതലോമിയോ ഒഗ്ബെച്ചെയെയും മുംബൈ സ്വന്തമാക്കി.
ഗോളടിച്ചുകൂട്ടുകയാണ് ലൊബേറയുടെ ശൈലി. ഇക്കുറിയും അതിന് മാറ്റമുണ്ടാകില്ല. സന്നാഹ മത്സരത്തിൽ ബംഗളൂരു എഫ്സിയെ വീഴ്ത്തിയിരുന്നു മുംബൈ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..