17 January Sunday

ലിവർപൂളിനെ ബ്രൈറ്റൺ കുരുക്കി

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ ബ്രൈറ്റൺ തളച്ചു (1–-1). അവസാന നിമിഷം കിട്ടിയ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് പാസ്‌കൽ‌ ഗ്രോസ്‌ ആണ്‌ ബ്രൈറ്റണ്‌ സമനില നൽകിയത്‌. ആദ്യഘട്ടത്തിൽ കിട്ടിയ പെനൽറ്റി നീൽ മൗപെ പുറത്തേക്കടിച്ചുകളഞ്ഞത്‌ ബ്രൈറ്റണ്‌ തിരിച്ചടിയായി.

രണ്ടാംപകുതിയിൽ ദ്യേഗോ ജോട്ടയാണ്‌ ലിവർപൂളിനായി ഗോളടിച്ചത്‌. മുഹമ്മദ്‌ സലാ അവസരമൊരുക്കി. ലിവർപൂളിന്‌ 10 കളിയിൽ 21 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്‌ ലിവർപൂൾ.

ബ്രൈറ്റണിനെതിരെ ആദ്യപകുതിയിൽ സലാ നേടിയ ഗോൾ വാറിൽ ഓഫ്‌ സൈഡാണെന്ന്‌ തെളിഞ്ഞു. രണ്ടാംപകുതിയിൽ സലായ്‌ക്ക്‌ പകരക്കാരനായെത്തിയ സാദിയോ മാനെയും ലക്ഷ്യം കണ്ടെങ്കിലും വാറിൽ പിൻവലിച്ചു. ജോട്ടയുടെ ഗോളിൽ ജയമുറപ്പാക്കിയപ്പോഴായിരുന്നു ലിവർപൂളിന്‌ തിരിച്ചടി കിട്ടിയത്‌. ഡാനി വെൽബെക്കിനെ ലിവർപൂൾ പ്രതിരോധക്കാരൻ ആൻഡ്രൂ റോബെർട്‌ൺ ഫൗൾ ചെയ്‌തതിന്‌ ബ്രൈറ്റണ്‌ പെനൽറ്റി കിട്ടി. ഗ്രോസ്‌ അത്‌ മുതലാക്കുകയും ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top