സിഡ്നി > ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റ്സ്മാനായിരുന്ന ആര്‍തര്‍ മോറിസ് അന്തരിച്ചു. ഡോണ്‍ ബ്രാഡ്മാന്റെ അപരാജിതരുടെ സംഘത്തിലെ അംഗമായ മോറിസിന് 93 വയസായിരുന്നു. 12 സെഞ്ചുറിയടക്കം 46 ടെസ്റ്റില്‍നിന്ന് 3533 റണ്‍ നേടിയ മോറിസ് 20-ാം നൂറ്റാണ്ടിലെ ഓസീസ് ക്രിക്കറ്റ് ടീമിന്റെ ഓപ്പണിങ് ബാറ്റ്സ്മാനായി ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്തിരുന്നു. 1948ലെ ഇംഗ്ലണ്ടില്‍ നടന്ന ആഷസ് പരമ്പരയായിരുന്നു ആര്‍തര്‍ മോറിസിനെ താരമാക്കിയത്. ഓവലില്‍ ബ്രാഡ്മാന്റെ അവസാന ടെസ്റ്റ് ഇന്നിങ്സില്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോള്‍ മറുവശത്ത് സെഞ്ചുറിയുമായി മോറിസുണ്ടായിരുന്നു. 196 റണ്ണെടുത്താണ് അന്ന് അദ്ദേഹം ഇന്നിങ്സ് അവസാനിപ്പിച്ചത്.