13 May Thursday

ലവേസി ഹാട്രിക്കില്‍ പിഎസ്ജി

വെബ് ഡെസ്‌ക്‌Updated: Sunday Apr 26, 2015
പാരിസ് > അര്‍ജന്റൈന്‍ താരം എസ്ക്യുയെല്‍ ലവേസി ഹാട്രിക്കുമായി തിളങ്ങിയ മത്സരത്തില്‍ ലില്ലെയ്ക്കെതിരെ ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ആറു ഗോളിനായിരുന്നു പിഎസ്ജിയുടെ ജയം. ഇതോടെ ലീഗില്‍ ഒന്നാമതെത്താനും പിഎസ്ജിക്ക് കഴിഞ്ഞു. 33 കളിയില്‍ 68 പോയിന്റാണ് പിഎസ്ജിക്ക്. രണ്ടാമതുള്ള ഒളിമ്പിക് ല്യോണായ്സിന് 63 പോയിന്റുണ്ട്. ഈ സീസണില്‍ ആകെ നാലുതവണ മാത്രം ഗോള്‍ നേടിയ ലവേസിയുടെ മറ്റൊരു മുഖമായിരുന്നു ലില്ലെയ്ക്കെതിരെ. ആദ്യ പകുതിയില്‍ രണ്ടുതവണ ലക്ഷ്യം കണ്ട ലവേസി ഇടവേളയ്ക്കുശേഷം ഹാട്രിക് തികച്ചു. എഡിന്‍സണ്‍ കവാനി ഇരട്ടഗോള്‍ നേടി. മാക്സ്വെല്ലിന്റെ വകയായിരുന്നു ആറാം ഗോള്‍.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top