25 September Saturday

ലസിത് മലിംഗ വിരമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

   
കൊളംബോ
തകർപ്പൻ യോർക്കറുകളുമായി ബാറ്റ്സ്-മാൻമാരെ വിറപ്പിച്ച ലസിത് മലിംഗ കളമൊഴിയുന്നു. ക്രിക്കറ്റ് നിർത്തിയതായി ശ്രീലങ്കൻ ക്രിക്കറ്റ് താരം പ്രഖ്യാപിച്ചു. 2011ൽ ടെസ്റ്റിൽനിന്നും 2019ൽ ഏകദിനത്തിൽനിന്നും മലിംഗ വിരമിച്ചിരുന്നു. ഐപിഎല്ലിൽ മുംബെെ ഇന്ത്യൻസ് താരമായിരുന്നു. അടുത്ത സീസണിൽ കളിക്കാനുണ്ടാകില്ല.

ട്വന്റി–20 ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് മുപ്പത്തെട്ടുകാരൻ. പ്രത്യേക ശെെലിയിലുള്ള ബൗളിങ് രീതിയായിരുന്നു സവിശേഷത. 295 മത്സരങ്ങളിൽ 390 വിക്കറ്റെടുത്തു. 19.68 ആയിരുന്നു ബൗളിങ് ശരാശരി.

രാജ്യാന്തര ട്വന്റി–20യിൽ 83 മത്സരങ്ങളിൽ 107 വിക്കറ്റ് നേടി. 2014ലെ ട്വന്റി–20 ലോകകപ്പിൽ ശ്രീലങ്കയെ കിരീടത്തിലേക്ക് നയിച്ചു. ഐപിഎല്ലിൽ മുംബെെ ഇന്ത്യൻസിനൊപ്പം അഞ്ചു കിരീടങ്ങളിൽ പങ്കാളിയായി. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു അവസാന രാജ്യാന്തര മത്സരം. എല്ലാ വിഭാഗത്തിലുമായി 546 വിക്കറ്റുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top