27 November Sunday
ഏഴ്‌ മലയാളി താരങ്ങൾ, 10 പുതുമുഖങ്ങൾ

കൊമ്പന്മാർ റെഡി; കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ടീമിനെ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 5, 2022

Photo credit: Twitter/Keralablastersfc

കൊച്ചി > കഴിഞ്ഞ തവണ കെെവിട്ട കിരീടം ഇക്കുറി നേടിയെടുക്കാൻകേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങി. ഐഎസ്എൽ പുതിയ സീസണിലേക്കുള്ള ടീമിനെ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു. 26 അംഗ ടീമിനെ പ്രതിരോധക്കാരൻ ജെസെൽ കർണെയ്റോ നയിക്കും. ഏഴ് മലയാളി താരങ്ങളാണ്. പരിശീലകൻഇവാൻവുകോമനോവിച്ച്. കഴിഞ്ഞ സീസണിൽ കളിച്ച 16 പേരെ നിലനിർത്തി. 10 പുതുമുഖങ്ങൾ.കെ പി രാഹുൽ, സഹൽ അബ്ദുൾ സമദ്, ശ്രീക്കുട്ടൻ, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, ബിജോയ് വർഗീസ്, വിബിൻമോഹനൻഎന്നിവരാണ് മലയാളി താരങ്ങൾ.

ടീം

ഗോൾകീപ്പർമാർ: പ്രഭ്‌സുഖൻ ഗിൽ, കരൺജിത് സിങ്, മുഹീത് ഷാബിർ ഖാൻ, സച്ചിൻ സുരേഷ്. പ്രതിരോധം: വിക്‌ടർ മോംഗിൽ, മാർകോ ലെസ്‌കോവിച്ച്, ഹോർമിപാം റുയ്‌വ, സന്ദീപ് സിങ്, ബിജോയ് വർഗീസ്, നിഷു കുമാർ, ജെസെൽ കർണെയ്‌റോ, ഹർമൻജോത് ഖബ്ര. മധ്യനിര: ജീക്‌സൺ സിങ്, ഇവാൻ കലിയുസ്‌നി, ലാൽതംഗ ഖാൽറിങ്, ആയുഷ് അധികാരി, സൗരവ് മണ്ഡൽ, അഡ്രിയാൻ ലൂണ, സഹൽ അബ്ദുൾ സമദ്,  ബ്രൈസ് മിറാൻഡ, വിബിൻ മോഹനൻ, നിഹാൽ സുധീഷ്, ഗിവ്‌സൺ സിങ്. മുന്നേറ്റം: ദിമിത്രിയോസ് ഡയമന്റകോസ്, കെ പി  രാഹുൽ, അപ്പോസ്‌തോലോസ് ജിയാനു, ബിദ്യാസാഗർ സിങ്, എം എസ് ശ്രീക്കുട്ടൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top