19 January Tuesday

പിന്നോട്ടില്ല ബംഗളൂരു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 17, 2020

             
ഐഎസ്‌എലിൽ ഏറ്റവും പ്രൊഫഷണൽ തികവുള്ള സംഘമാണ്‌ ബംഗളൂരു എഫ്‌സി. 2017ൽ ആയിരുന്നു ഐഎസ്‌എൽ അരങ്ങേറ്റം. സീസണിൽ രണ്ടാംസ്ഥാനക്കാരായി. അടുത്ത സീസണിൽ കപ്പടിച്ചു.  കഴിഞ്ഞ സീസണിൽ സെമിയിൽ എടികെയോട്‌ തോറ്റ്‌ പുറത്തായി.

സുനിൽ ഛേത്രിയാണ്‌ ടീമിന്റെ മുഖം. കഴിഞ്ഞ സീസണിൽ ഛേത്രിക്ക്‌ മുന്നേറ്റത്തിൽ മികച്ച പങ്കാളിയെ കിട്ടിയില്ല. ഇക്കുറി ക്ലെയ്‌റ്റൺ സിൽവ, ക്രിസ്‌റ്റ്യൻ ഒപ്‌സെത്‌ എന്നിവർ മുൻനിരയിലെത്തി. മോഹൻ ബഗാന്റെ പ്രതിരോധ താരമായ ഫ്രാൻ ഗൊൺസാലെസും ബംഗളൂരുവിന്‌ കരുത്തു നൽകുന്നു. മലയാളി താരം ആഷിഖ്‌ കുരുണിയൻ ടീമിന്റെ നിർണായക സാന്നിധ്യമാണ്‌. റാഫേൽ അഗുസ്‌റ്റോ, ആൽബെർട്ട്‌ സെറാൻ എന്നിവരുടെ അഭാവം ക്ഷീണം ചെയ്യും.

തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള സംഘമാണ്‌ ബംഗളൂരുവിന്റേത്‌. പ്രതിരോധം അത്രയും മികച്ചത്‌. എന്നാൽ, കഴിഞ്ഞ സീസണിൽ ഗോളടിയിൽ പിന്നിലായിരുന്നു. ഇക്കുറി ആ കുറവ്‌ പരിഹരിക്കാനാണ്‌ നീക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top