12 November Tuesday

ക്യാപ്‌റ്റന്‍ കസറി, ത്രസിപ്പിച്ച് മഞ്ഞപ്പട; ആദ്യ ജയവുമായി ബ്ലാസ്റ്റേഴ്‌‌സ്‌: 2-1

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

കൊച്ചി > ഐഎസ്എല്‍ ആറാം സീസണിന്റെ ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌‌‌‌സിന് മിന്നുന്ന വിജയം. എടികെ കൊല്‍ക്കത്തയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മഞ്ഞപ്പട ഉജ്വല വിജയം നേടിയത്. ക്യാപ്റ്റന്‍ ബര്‍തലൊമേവ് ഒഗ്ബച്ചെയാണ് ബ്ലാസ്റ്റേഴ്‌‌‌സിനായി രണ്ടുഗോളുകളും നേടിയത്.

തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌‌‌സിനെ ഞെട്ടിച്ച എടികെ ആറാം മിനിറ്റില്‍ ആദ്യഗോള്‍ നേടി.  ഐറിഷ് താരം കാള്‍ മക്ഹ്യൂവാണ് കൊല്‍ക്കത്തത്തയ്ക്കായി അക്കൗണ്ട് തുറന്നത്. എന്നാല്‍ മുപ്പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ബ്ലാസ്റ്റേഴ്സിനായി ബര്‍തലൊമേവ് ഒഗ്ബച്ചെ തിരിച്ചടിച്ചു. 45ആം മിനിറ്റില്‍ വീണ്ടും ഒഗ്ബച്ചെ ഗോള്‍ നേടി ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിക്കുകയായിരുന്നു.


 


പ്രധാന വാർത്തകൾ
 Top