14 April Wednesday

മോറിസാണ്‌ താരം ; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ കളിക്കാരൻ

വെബ് ഡെസ്‌ക്‌Updated: Friday Feb 19, 2021



ചെന്നൈ
ഐപിഎൽ താരലേല‌ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനായി ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ്‌ മോറിസ്‌. 75 ലക്ഷം രൂപ അടിസ്ഥാനവിലയുള്ള മോറിസിനെ 16.25 കോടി രൂപയ്‌ക്ക്‌ രാജസ്ഥാൻ റോയൽസ്‌ സ്വന്തമാക്കി.

യുവരാജ്‌ സിങ്ങായിരുന്നു (16 കോടി) ഇതിനുമുമ്പുള്ള ഏറ്റവും മൂല്യമേറിയ താരം. ഓസീസ് കളിക്കാർ മികച്ച നേട്ടമുണ്ടാക്കി. ന്യൂസിലൻഡുകാരൻ കൈൽ ജാമിസണാണ് (15 കോടി, റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ) രണ്ടാമത്തെ വിലയേറിയ കളിക്കാരൻ. ഓസീസ്‌ ബിഗ്‌ ബാഷിൽ തിളങ്ങിയ ജൈ റിച്ചാർഡ്‌സൺ (14 കോടി, പഞ്ചാബ്‌ കിങ്‌സ്‌), റൈലെ മെർഡിദ്‌ (8 കോടി, പഞ്ചാബ്‌) എന്നിവർക്ക്‌ പൊന്നുംവില ലഭിച്ചു. കൃഷ്‌ണപ്പ ഗൗതമാണ് കൂടുതൽ‌ വിലയുള്ള ഇന്ത്യക്കാരൻ. ചെന്നൈ സൂപ്പർ കിങ്‌സ്‌ 9.25 കോടി രൂപയ്‌ക്ക്‌ കർണാടകക്കാരനെ സ്വന്തമാക്കി. ഗ്ലെൻ മാക്‌സ്‌വെല്ലിന് (ബാംഗ്ലൂർ)‌ 14.25 കോടി ലഭിച്ചു.

മലയാളി താരങ്ങളായ സച്ചിൻ ബേബിയും മുഹമ്മദ്‌ അസ്‌ഹറുദീനും ബാംഗ്ലൂരിൽ എത്തിയപ്പോൾ വിഷ്‌ണു വിനോദിനെ ഡൽഹി ക്യാപിറ്റൽസ്‌ വാങ്ങി. 20‌ ലക്ഷം അടിസ്ഥാനവിലയുള്ള തമിഴ്‌നാടുകാരൻ ഷാരുഖ്‌ ഖാനെ 5.25 കോടി രൂപ നൽകി‌ പഞ്ചാബ്‌ നേടി. ഇന്ത്യയുടെ ടെസ്റ്റ്‌ സ്‌പെഷ്യലിസ്റ്റ്‌ ബാറ്റ്‌സ്‌മാൻ ചേതേശ്വർ പൂജാരയെ ചെന്നൈ വിളിച്ചെടുത്തത്‌ ശ്രദ്ദേയമായി. സച്ചിൻ ടെൻഡുൽക്കറുടെ മകനും പേസറുമായ അർജുൻ ടെൻഡുൽക്കറെ മുംബെെ വാങ്ങി.ആരോൺ ഫിഞ്ച്‌, ജാസൺ റോയ്‌, ‌ എന്നീ പ്രമുഖരെ ആരും വാങ്ങിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top