20 October Tuesday
ഹൈദരാബാദ്‌ 4‐162; ഡൽഹി 7‐147

ഐപിഎൽ : ഹൈദരാബാദ്‌ ഡൽഹിയെ വീഴ്‌ത്തി ; 15 റൺ ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020

ഹൈദരാബാദിന്‌ 15 റൺ ജയം
ഹൈദരാബാദ്‌ 4‐162; ഡൽഹി 7‐147
റഷീദ്‌ ഖാന്‌ മൂന്ന്‌ വിക്കറ്റ്‌

അബുദാബി
ഐപിഎൽ പുതിയ സീസണിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിന്‌ ആദ്യ ജയം. ഡൽഹി ക്യാപിറ്റൽസിനെ 15 റണ്ണിന്‌ തോൽപ്പിച്ചു. ഡൽഹിയുടെ ആദ്യ തോൽവിയാണിത്‌. ഹൈദരാബാദ്‌ 4‐162 റണ്ണെടുത്തു. ഡൽഹി 7‐147ൽ ഒതുങ്ങി. സ്‌പിന്നർ റഷീദ്‌ ഖാനാണ്‌ ഹൈദരാബാദിന്റെ വിജയശിൽപ്പി. റഷീദ്‌ മൂന്ന്‌ വിക്കറ്റെടുത്തു. 34 റണ്ണെടുത്ത ശിഖർ ധവാനാണ്‌ ഡൽഹിയുടെ ടോപ്‌ സ്‌കോറർ.

സീസണിലെ ആദ്യ മത്സരത്തിന്‌ ഇറങ്ങിയ കെയ്‌ൻ വില്യംസനാണ്‌ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്‌സ്‌ ഹൈദരാബാദിന്‌ ഭേദപ്പെട്ട സ്‌കോറൊരുക്കിയത്‌. വില്യംസൺ 26 പന്തിൽ 41 റണ്ണുമായി പൊരുതി.

ഹൈദരാബാദിനെ ഡൽഹി ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. പത്താം ഓവറിലാണ്‌ ആദ്യ വിക്കറ്റ്‌ വീണതെങ്കിലും സ്‌കോർ 77 റൺ മാത്രമായിരുന്നു. വാർണർ 33 പന്തിൽ 45 റണ്ണെടുത്ത്‌ മടങ്ങി. മനീഷ്‌ പാണ്ഡെ മൂന്ന്‌ റണ്ണോടെ പുറത്തായതോടെ ഹൈദരാബാദ്‌ ക്ഷീണിച്ചു. ബെയർസ്‌റ്റോ 53 റണ്ണെടുത്തുവെങ്കിലും 48 പന്ത്‌ നേരിട്ടു. വില്യംസനാണ്‌ സ്‌കോർ 150 കടത്തിയത്‌.

അഞ്ച്‌ ബൗണ്ടറികളായിരുന്നു വില്യംസന്റെ ഇന്നിങ്‌സിൽ. ഡൽഹിക്കായി കഗീസോ റബാദയും അമിത്‌ മിശ്രയും രണ്ടുവീതം വിക്കറ്റെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top