18 October Friday

ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടി20 തിരുവനന്തപുരത്ത് നടത്തും: കെസിഎ

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019

തിരുവനന്തപുരം> കേരളത്തിന് അനുവദിച്ച ടി20 മത്സരം തിരുവനന്തപുരം സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ഡിസംബര്‍ എട്ടിന് വെസ്റ്റിന്‍ഡീസിന്റെ ഇന്ത്യാ പര്യടനത്തിലെ ടി20 മത്സരങ്ങളിലൊന്നാണ് തിരുവനന്തപുരത്തിന് അനുവദിച്ചത്. മത്സരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്താനും ജനറല്‍ ബോഡി യോഗം തീരുമാനിച്ചതായി കെസിഎ പ്രസിഡന്റ‌് സജന്‍ കെ വര്‍ഗീസ്, സെക്രട്ടറി അഡ്വ: ശ്രീജിത്ത് വി നായര്‍ എന്നിവര്‍ അറിയിച്ചു.

സെപ്തംബര്‍ ആദ്യ വാരം കെസിഎ തെരഞ്ഞെടുപ്പും ജനറല്‍ ബോഡി യോഗവും നടത്താനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ് നടത്തിപ്പിനായി ഇലക്ടറല്‍ ഓഫീസറായി മുന്‍ സംസ്ഥാന ഇലക്ഷന്‍ കമീഷണര്‍ കെ ശശിധരന്‍ നായരെ തീരുമാനിച്ചു.

മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ വരുന്ന സീസണില്‍ കേരളത്തിന് വേണ്ടി കളിക്കും. ഇതിനായി റോബിന്‍ ഉത്തപ്പയുമായി കെസിഎ കരാറുണ്ടാക്കും. അരുണ്‍ കാര്‍ത്തിക്കിന്റെ കരാര്‍ പുതുക്കില്ല. ജലജ് സക്‌സേനയെ ടീമില്‍ നിലനിര്‍ത്തും ഡേവ് വാട്ട്മാറിനെ കേരളത്തിന്റെ കോച്ചായി നിലനിര്‍ത്താനും കെസിഎ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.

ട്രഷറര്‍ കെ.എം അബ്ദുറഹിമാന്‍, ബിസിസിഐ അംഗം ജയേഷ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറി രജിത്ത് രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top